Wednesday, February 9, 2011

തേങ്ങലടങ്ങാതെ നാജിഹ്‌ കലാപ ഭൂമിയിലേക്ക്‌

അല്‍ ഐന്‍ : പ്രക്ഷോഭ മുഖരിതമായ ഈജിപ്തില്‍ അക്രമികളുടെ കൊള്ളയും കൊലപാതകങ്ങളും തുടരുന്നത്‌ പ്രവാസി ഈജിപ്തുകാരുടെ ഉറക്കം കെടുത്തുന്നു. ഉറ്റവരും ഉടയവരും അക്രമത്തിനിരയായതിണ്റ്റെ ആഘാതത്തില്‍ നാട്ടിലേക്ക്‌ തിരിക്കാന്‍ ശ്രമിക്കുകയാണ്‌ പലരും.
പ്രസിഡണ്ട്‌ ഹുസ്നി മുബാറക്കിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മുബാറക്കനുകൂലികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഈജിപ്തില്‍ വ്യാപകമാവുകയാണ്‌.
അല്‍ ഐനിലെ പ്രമുഖ വ്യപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുപത്തെട്ടുകാരനായ നാജിഹ്‌ മുഹമ്മദ്‌, പിതാവ്‌ അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിച്ചു. പിതാവ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്‌ മാത്രമാണ്‌ നാജിഹിനെ ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്‌.
ഈജിപ്തിലെ ബെത്താവൂദ്‌ ജില്ലയിലെ സൊഹാഗ്‌ ഗ്രാമത്തില്‍ താമസിക്കുന്ന നാജിഹിണ്റ്റെ വീട്ടിലേക്ക്‌ മാരകായുധങ്ങളുമായി കൊള്ള നടത്താനെത്തിയ അക്രമികള്‍ വൃദ്ധനായ പിതാവ്‌ അമീന്‍ മുഹമ്മദ്‌ (൭൫) നെ കൂത്തിപ്പ്സ്റ്റിക്കേല്‍പിക്കുകയായിരുന്നു.
പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന്‌ അരാജകത്വത്തിലായ ഈജിപ്തിലെ ജയിലുകള്‍ തകര്‍ത്ത്‌ രക്ഷപ്പെട്ടവരാണ്‌ അക്രമത്തിലേര്‍പ്പെടുന്നത്‌. അടുത്ത ജില്ലയിലെ ജയില്‍ നിന്ന്‌ രക്ഷപ്പെട്ടവര്‍ തണ്റ്റെ ഗ്രാമത്തിലെ വീടുകള്‍ കൊള്ള നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ നാജിഹ്‌ വീട്ടിലേക്ക്‌ വിളിച്ച്‌ അക്രമികളുമായി തര്‍ക്കത്തിലേര്‍പ്പെടരുതെന്നും പണവും വീട്ടുപകരണങ്ങളും കവരുന്നത്‌ തടഞ്ഞ്‌ ജീവന്‍ അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തടയാന്‍ ശ്രമിച്ച തണ്റ്റെ അയല്‍ വാസികളില്‍ ചിലരെ അക്രമികള്‍ കൊലപ്പെടുത്തിയതായി നാജിഹ്‌ അറിഞ്ഞിരുന്നു.. എന്നാല്‍ തണ്റ്റെ സര്‍വ്വസ്വവും എടുത്തുകൊണ്ട്‌ പോവുന്നത്‌ നോക്കിനില്‍ക്കാന്‍ പിതാവിനായില്ല.
ആറ്‌ വര്‍ഷമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന നാജിഹ്‌ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. സഹോദരിയും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിണ്റ്റെ ഏക അത്താണിയാണ്‌ നാജിഹ്‌ മുഹമ്മദ്‌.
റിപ്പോര്‍ട്ട്‌ : സ്വലാഹുദ്ധീന്‍ പൊന്‍മള

കനത്ത പൊടിക്കാറ്റ്‌; അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിണ്റ്റെ ഉദ്ഘാടനം മാറ്റി വെച്ചു. പ്രദര്‍ശനം നാളെ തുടങ്ങും - 02-02-2011

അല്‍ ഐന്‍ : കനത്ത പൊടികാറ്റും മോശം കാലാവസ്ഥയും കാരണം അല്‍ ഐന്‍ വ്യോമയാന സാഹസിക പ്രദര്‍ശനത്തിണ്റ്റെ ഇന്ന്‌ നടക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവെച്ചു. ൧.൩ലക്ഷത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന അല്‍ ഐന്‍ വ്യോമ പ്രദര്‍ശനം ലോകത്തിലെ ഏറ്റവും വലിയ അഞ്ച്‌ പ്രദക്തശനങ്ങളിലൊന്നാണ്‌.
ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം സാഹസിക സംഘങ്ങള്‍ പങ്കെടുക്കുന്ന ഒമ്പതാമത്‌ അല്‍ ഐന്‍ വ്യോമയാന പ്രദക്തശനം നാളെ മുതല്‍ മൂന്ന്‌ ദിവസങ്ങളിലായി നടക്കും. ആകാശ വിസ്മയങ്ങള്‍ക്ക്‌ പുറമെ, നിലത്തൊരുക്കിയിരിക്കുന്ന പ്രദര്‍ശനങ്ങളും അഭ്യാസ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക്‌ വിനോദം പകരും.
കനത്ത പൊടിക്കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടുന്നുവെങ്കിലും വ്യോമയാന പ്രദര്‍ശനത്തെ ഇത്‌ ബാധിക്കില്ലെന്നാണ്‌ അധികൃതര്‍ അവകാശപ്പെടട്ടിരുന്നത്്‌. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ മാധ്യമങ്ങള്‍ക്കായി ഇന്നലെ നടത്താനിരുന്ന പ്രദര്‍ശനം റദ്ദ്‌ ചെയ്തിരുന്നു. കനത്ത കാറ്റില്‍ പ്രദര്‍ശന സ്ഥലത്ത്‌ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ കടപുഴകി വീണു. സാഹസിക പ്രകടങ്ങള്‍ക്ക്‌ മുന്നോടിയായി വൈമാനികര്‍ നേടിയിരിക്കേണ്ട സുരക്ഷാ അനുമതി പത്രത്തിനുള്ള പ്രദര്‍ശനവും യഥാസമയം നടന്നില്ല.
സാഹസിക വൈമാനിക സംഘങ്ങള്‍ക്ക്‌ പുറമെ വിവിധ രാഷ്ട്രങ്ങളിലെ വ്യോമ സേനകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. തുര്‍ക്കിയുടെ തുര്‍ക്കിഷ്‌ സ്റ്റാര്‍സ്‌ ആണ്‌ വ്യോമസേന പ്രദര്‍ശന സംഘങ്ങളില്‍ ഈ വര്‍ഷത്തെ ആകര്‍ഷണം. എട്ട്‌ സൂപ്പര്‍ സോണിക്ക്‌ വിമാനങ്ങള്‍ തുര്‍ക്കിഷ്‌ സേനയുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
യൂറോപ്യന്‍ രാജ്യമായ ലാറ്റ്‌വിയയുടെ, രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രം രൂപീകരിച്ച ബാല്‍ടിക്‌ ബീസ്‌ സംഘത്തിണ്റ്റെ മധ്യപൂര്‍വ്വേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ്‌ അല്‍ ഐനിലേത്‌. അതിവേഗതയിലും കൃത്യതയിലും പ്രശസ്തരാണ്‌ ബാല്‍ടിക്‌ ബീസ്‌.
യൂറോപ്യന്‍ നാടുകളിലെ പ്രദര്‍ശനങ്ങളില്‍ സ്ഥിര സാന്നിധ്യമായ ബ്ളൂ വോള്‍ടിജ്‌ സംഗീതത്തിനനുസരിച്ച്‌ ആകാശ നൃത്തം വെക്കുന്ന ചെറു വിമാനസംഘമാണ്‌ മറ്റൊരാകര്‍ഷണം. മിഡില്‍ ഈസ്റ്റില്‍ ഇവരുടെ ആദ്യ പ്രദര്‍ശനമാണ്‌ അല്‍ ഐനില്‍ നടക്കുന്നത്‌.
൨൦൦൮ റെഡ്‌ ബുള്‍ എയര്‍ റൈസ്‌ ചാമ്പ്യന്‍ഷിപ്പ്‌ പട്ടം നേടിയ അബൂദാബിയുടെ ഫ്ളയിംഗ്‌ ഫാല്‍കണ്‍ എന്നറിയപ്പെടുന്ന ഹാന്‍സ്‌ ആര്‍ക്‌ ചിട്ടപ്പെടുത്തിയ സംഗീത നൃത്ത പ്രദര്‍ശനത്തിണ്റ്റെ അരങ്ങേറ്റം അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിലാണ്‌ നടക്കുന്നത്‌. അബൂദാബിയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ ഈ ആസ്ത്രേലിയന്‍ വൈമാനികണ്റ്റെ സാഹസിക പ്രകടങ്ങള്‍ ലോക പ്രസിദ്ധമാണ്‌.
അബൂദാബി കിരീടാവകാശിയും സായുധ സേനാ മേധാവിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാണ്റ്റെ രക്ഷാധികാരത്തില്‍ നടക്കുന്ന അല്‍ ഐന്‍ വ്യോമയാന പ്രദര്‍ശനത്തിണ്റ്റെ മുഖ്യ പ്രായോജകര്‍ അബൂദാബി വിനോദ സഞ്ചാര വിഭാഗമാണ്‌.

Saturday, December 11, 2010

സ്മാര്‍ട്ട്‌ ഫോണുകളിലൂടെ കൈമാറ്റം ചെയ്യുന്ന വാര്‍ത്തകളിലധികവും ഊഹോപോഹങ്ങള്

‍ദുബൈ: ബ്ളാക്ക്‌ ബെറി മൊബൈല്‍ ഫോണിലൂടെ ഊഹങ്ങളാണ്‌ അധികവും വാര്‍ത്തകളായി കൈമാറ്റം ചെയ്യുന്നതെന്ന്‌ യു.എ.ഇ ടെലകോം റെഗുലേറ്ററി അതോററ്റി. ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ്‌ നാസ്സര്‍ അല്‍ ഗാനിം ആണ്‌ ബ്ളാക്ക്‌ ബെറി സ്മാര്‍ട്ട്‌ ഫോണുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ൬൧ ശതമാനവും ഊഹോപോഹങ്ങളാണെന്ന്‌ വെളിപ്പെടുത്തിയത്‌.

വാര്‍ത്തകളെന്ന വ്യാജേന ലഭിക്കുന്ന സന്ദേശങ്ങളെല്ലാം കൈമാറുന്നതിന്‌ മുന്‍പ്‌ ദൂരവ്യാപകമായ ഫലങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

രാജ്യത്തെ പ്രമുഖ ടെലകോം ദാതാക്കളായ ഇത്തിസലാത്തും, ഡു വും ബ്ളാക്ക്‌ ബെറിക്ക്‌ പകരമായി പല സ്മാര്‍ട്ട്‌ ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച്‌ അവക്കൊന്നും ഉയരാനായില്ല.

ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളും കൌമാരക്കാരും സ്മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ അല്‍ ഗാനിം പറഞ്ഞു. സ്മാര്‍ട്ട്‌ ഫോണുകളിലും ഇണ്റ്റര്‍നെറ്റിലും ലഭ്യമായ വിവിധ ചാറ്റ്‌ റൂമുകളും വെബ്‌ സൈറ്റുകളും അധാര്‍മ്മികതക്ക്‌ പ്രോത്സാഹനം നല്‍കുന്നവയാണ്‌. തങ്ങളുടെ കുട്ടികള്‍ ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണെ്ടണ്ടന്ന്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്‌. പ്രോക്സി സെര്‍വറുകളും മറ്റും ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ തടയിടാന്‍ ട്രാ ശ്രമിക്കുന്നുണ്ടെണ്ടങ്കിലും ദിനേന പെരുകിക്കെണ്ടാണ്ടിരുക്കുന്ന സൈറ്റുകള്‍ പരിശോധിച്ച്‌ നിയന്ത്രിക്കുകയെന്നത്‌ ശ്രമകരമായ ജോലിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെതിരെയും വിവര സാങ്കേതിക മേഖലയിലെ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും നിയമ മന്ത്രാലയം വിവിധ മാധ്യമങ്ങളിലൂടെ ബോധ വല്‍ക്കരണം നടത്തുന്നുണെ്ടണ്ടന്ന്‌ നിയമ മന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ. മുഹമ്മദ്‌ ഉബൈദ്‌ അല്‍ കഅ്ബി അറിയിച്ചു. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പരിപാടികള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ചും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച്‌ കുറ്റ കൃത്യങ്ങളുടെ വ്യാപ്തിയും നിര്‍വ്വചനവും വര്‍ധിക്കുന്നുണ്ടണ്ട്‌. അതിനനുസരിച്ച്‌ നിയമങ്ങള്‍ ഉണ്ടണ്ടാക്കുന്നതിന്‌ മന്ത്രാലയം ബാധ്യസ്ഥരാണ്‌.

വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ ക്ഷതമേല്‍പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്ത്‌ വിടുന്നത്‌ നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്‌ അല്‍ കഅ്ബി സൂചിപ്പിച്ചു.

ബ്ളാക്ക്‌ ബെറിയിലൂടെ അപവാദങ്ങള്‍ പരത്തുന്ന പരാതികള്‍ പോലീസ്‌ സ്റ്റേഷനില്‍ എത്താറുണെ്ടണ്ടന്ന്‌ അധികൃതര്‍ പറയുന്നു. പ്രശസ്ത വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ക്കുറിച്ച്‌ ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ ഉറവിടം കണെ്ടണ്ടത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണെ്ടണ്ടന്ന്‌ ഷാര്‍ജ പോലീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലെഫ്‌.കേണല്‍ അബ്ദുല്ല മുബാറക്‌ അദ്ദുഖാന്‍ വ്യക്തമാക്കി.

രാജ്യത്ത്‌ പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്

‍അല്‍ ഐന്‍: ശരിയായ വ്യായാമവും ഭക്ഷണ ശീലങ്ങളും ഇല്ലാത്തതിനാല്‍ യു.എ.ഇ യില്‍ പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയുടെയും അല്‍ നൂറ്‍ ആശുപത്രിയുടെയും സഹകരണത്തോടെ അല്‍ ഐന്‍ നഗരസഭയുടെ കീഴിലുള്ള സാമൂഹ്യ ക്ഷേമവകുപ്പ്‌ 'ആരോഗ്യം വിലപ്പെട്ടതാണ്‌' എന്ന പ്രമേയത്തില്‍ നടന്ന്‌ വരുന്ന ബോധവല്‍ക്കരണ പരിപാടിയിലാണ്‌ ഡോക്ടര്‍മാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

പ്രമേഹ ബാധിതരുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ രണ്ടണ്ടാം സ്ഥാനത്താണ്‌ യു.എ.ഇ. ഇരുപതിനും എണ്‍പതിനും ഇടക്ക്‌ പ്രായമുള്ള അഞ്ച്‌ പേരില്‍ ഒരാള്‍ പ്രമേഹ ബാധിതരാണെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ബോധവല്‍ക്കരണത്തിണ്റ്റെ അഭാവവും പ്രാരംഭ ദശയില്‍ തന്നെ പ്രമേഹ ലക്ഷണങ്ങള്‍ ഗൌരവത്തിലെടുക്കാത്തതും രോഗത്തിണ്റ്റെ തീവ്വ്രത വര്‍ധിപ്പിക്കുന്നു.

അല്‍ ഐനിലെ വിവിധ വിദ്യാലയങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്‌ നഗരസഭ പദ്ധതിയിട്ടുണ്ട്ണ്ട്‌. പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടങ്ങളും പ്രഭാഷണങ്ങളും നടന്നു വരുന്നു.

Thursday, December 2, 2010

മലയാളികളുടെ പ്രിയ സൈദ്‌.

അസ്സലാമു അലൈക്കും...


കൈഫല്‍ ഹാല്‍.. തമാം?

വൈന്‍ ഉസ്മാന്‍, വൈന്‍ അബ്ദുറഹ്മാന്‍...

അതിരാവിലെ കുശലാന്വേഷണങ്ങളുമായി വരുന്ന സ്വദേശി പ്രമുഖന്‍ അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നിത്യ സാന്നിധ്യമാണ്‌. അല്‍ ഐന്‍ സാഖറിന്‌ സമീപം നിഅ്മയില്‍ താമസിക്കുന്ന സൈദ്‌ ബിന്‍ അലി ഉബൈദ്‌ അല്‍ ശംസി ഈ എഴുപതാം വയസ്സിലും അതിരാവിലെ ദിനേന ചന്തയിലെത്തുന്നു.

രാജ്യം മുപ്പത്തിയൊമ്പതാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ സൈദിനും ഓര്‍ക്കാനുണ്ട്‌ ഏറെ കാര്യങ്ങള്‍. ആധുനിക രീതിയിലുള്ള പാതകളോ വമ്പന്‍ കെട്ടിടങ്ങളോ ഇല്ലാത്ത ഒരു കാലവും രാഷ്ട്രപിതാവ്‌ ശൈഖ്‌ സായിദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ഈ മരുഭൂമിയെ പച്ചപ്പിണ്റ്റെയും സമ്പന്നതയുടെയും പ്രദേശമാക്കിയ വഴികളും അദ്ദേഹത്തിന്‌ ഓര്‍മ്മയുണ്ട്‌.
മുപ്പത്‌ വര്‍ഷത്തോളം അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നഗരസഭ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച സൈദ്‌ ബിന്‍ അലിക്ക്‌ ഇവിടത്തെ കച്ചവടക്കാരെ നന്നായറിയാം. അതില്‍ ഭൂരിഭാഗവും മലയാളികളാണ്‌. അവരുടെ പ്രിയപ്പെട്ട സൈദാണദ്ദേഹം.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ജോലിയില്‍ നിന്ന്‌ വിരമിച്ചതിന്‍ശേഷം ആട്‌ വളര്‍ത്തലും കൃഷിയുമായി കഴിയുന്ന സൈദ്‌ ദിനേന ചന്തയിലെത്തും. തണ്റ്റെ ജോലിക്കാരുമായി വന്ന്‌ ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച്‌ കൊണ്ട്‌ പോയി ആടുകള്‍ക്ക്‌ നല്‍കും.

ജോലിക്കാര്‍ തങ്ങളുടെ പണി തുടരുമ്പോള്‍ സൈദ്‌ ഓരോ കടയിലെയും കച്ചവടക്കാരുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കും. യു.എ.ഇ യുടെ പഴയ കാല ചിത്രങ്ങള്‍ സംസാരത്തില്‍ കടന്നു വരും.

ശൈഖ്‌ സായിദിണ്റ്റെ ഭരണത്തെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ കണ്ണുകള്‍ വിടരും. ഭരണ സാരഥ്യമെടുത്തതിന്‌ ശേഷം പൌരന്‍മാരുടെ ക്ഷേമം അനേഷിക്കുന്നതിനായി അര്‍ധ രാത്രി ടാക്സിയില്‍ സാധാരണക്കാരനെപ്പോലെ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാറുണ്ടത്രേ ശൈഖ്‌ സായ്ദ്‌. ഒരിക്കല്‍ ഇന്നത്തെ ക്ളോക്ക്‌ ടവറിന്‌ സമീപമുള്ള ശ്മശാനത്തിനടുത്ത്‌ വെച്ച്‌ അദ്ദേഹത്തെ സൈദ്‌ ബിന്‍ അലി കണ്ടണ്ടിട്ടുണ്ട്‌.

അല്‍ ഐന്‍ നഗരത്തില്‍ കുവൈത്താത്ത്‌, മനാസിര്‍, നിയാദാത്ത്‌, ഖലീഫ എന്നിങ്ങനെ നാല്‌ ശാബിയ (താമസയിടങ്ങള്‍) മാത്രമാണുണ്ടായിരുന്നതെന്ന്‌ സൈദ്‌ പറയുന്നു. ശൈഖ്‌ സായിദിണ്റ്റെ ഭരണത്തിലാണ്‌ മറ്റു പാര്‍പ്പിട കേന്ദ്രങ്ങളും പട്ടണങ്ങളും നിലവില്‍ വന്നത്‌. അല്‍ ഐനിനെയും അബൂദാബിയെയും ബന്ധിക്കുന്ന ഒരു പാത മാത്രമാണ്‌ നേരത്തെ ഉണ്ടണ്ടായിരുന്നതെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു

വളരെ രസികനാണ്‌ സൈദെന്നാണ്‌ കച്ചവടക്കാരനായ മലപ്പുറം തെന്നല സ്വദേശി ഉസ്മാണ്റ്റെ അഭിപ്രായം. ചന്തയിലെ ഓരോരുത്തരെയും പേരെടുത്ത്‌ വിളിച്ച്‌ അന്വേഷിക്കും. മലയാളികളോട്‌ പ്രത്യേക താല്‍പര്യം കാണിക്കുന്ന അദ്ദേഹം ആരെയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരോട്‌ അന്വേഷിക്കും.

ഈ ആഘോഷ വേളയില്‍ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായ്ദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാനെ അനുസ്മരിക്കുന്നതോടൊപ്പം, സൈദ്‌ ബിന്‍ അലി യു.എ.ഇ ഭരണാധികളോട്‌ അതിരറ്റ ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും അവര്‍ക്ക്‌ ആയുരാരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്യുന്നു. ഇവിടത്തെ കച്ചവടക്കാര്‍, ഭരണാധികാരികള്‍ക്കൊപ്പം തങ്ങളുടെ പ്രിയ സൈദിനും.

Friday, October 15, 2010

പഴം-പച്ചക്കറികള്‍ക്ക്‌ വില കുറയുന്നു

പഴം-പച്ചക്കറികളുടെ വിലക്കയറ്റത്തെ തുടര്‍ന്ന്‌ വാണിജ്യ മന്ത്രാലയം വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ക്ക്‌ ഫലം കണ്ടു തുടങ്ങി. പച്ചക്കറികള്‍ക്ക്‌ കഴിഞ്ഞയാഴ്ചത്തേക്കാള്‍ ഇരുപത്‌ മുതല്‍ നാല്‍പത്‌ ശതമാനം വരെ വില കുറഞ്ഞതായി രാജ്യത്തെ പ്രധാന പച്ചക്കറി ചന്തകളിലെ വ്യാപാരികള്‍ പറയുന്നു. പഴ വര്‍ഗ്ഗങ്ങള്‍ക്ക്‌ 20 ശതമാനത്തോളം വിലക്കുറവ്‌ കാണുന്നുണ്ട്‌.
വാണിജ്യ മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശപ്രകാരം തുറമുഖങ്ങളിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയതും വ്യാപാരികള്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്ന്‌ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതുമാണ്‌ വില കുറയാനിടയാക്കിയത്‌. കൂടാതെ അകാരണമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ മൊത്ത വ്യാപാരികള്‍ക്ക്‌ വാണിജ്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.
ജോര്‍ദാനില്‍ നിന്നുള്ള ഒമ്പത്‌ കിലോയുടെ തക്കാളിപ്പെട്ടിക്ക്‌ 42 ദിര്‍ഹമില്‍ നിന്ന്‌ 30 ദിര്‍ഹമായി കുറഞ്ഞു. കൂടാതെ ഇറാനില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള തക്കാളികള്‍ വിപണിയില്‍ യഥാക്രമം 20 ദിര്‍ഹത്തിനും 35 ദിര്‍ഹത്തിനും ലഭ്യമാണ്‌.
ജോര്‍ദാന്‍, ഒമാന്‍, സിറിയ, ലെബനോണ്‍, ഇന്ത്യ, ഇറാന്‍ എന്നീ ആറ്‌ രാജ്യങ്ങളില്‍ നിന്നുള്ള തക്കാളികള്‍ വിപണിയില്‍ ലഭ്യമാണെന്ന്‌ അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ വ്യാപാരി ഉസ്മാന്‍ തെന്നല പറയുന്നു. ഉരുളക്കിഴങ്ങിന്‌ 10 മുതല്‍ 16 ശതമാനം വരെ വില കുറഞ്ഞു. സഊദി അറേബ്യ, പാകിസ്ഥാന്‍, ലെബനോണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉരുളക്കിഴങ്ങ്‌ വിപണിയില്‍ ലഭ്യമാണ്‌.
ഒരു മാസം മുമ്പ്‌ വരെ ജോര്‍ദാനില്‍ നിന്നുള്ള പച്ചക്കറികളാണ്‌ 80 ശതമാനവും വിപണി കയ്യടക്കിയിരുന്നത്‌.
കനത്ത ചൂടുമൂലം ഉല്‍പാദക രാഷ്ട്രങ്ങളിലും യു.എ.ഇ യിലെ കൃഷിയിടങ്ങളിലും വിളകള്‍ക്ക്‌ നാശം സംഭവിച്ചത്‌ വിപണിയില്‍ പച്ചക്കറികള്‍ക്ക്‌ ദൌര്‍ലഭ്യം ഉണ്ടായി. ഇതാണ്‌ വിലക്കയറ്റത്തിന്‌ കാരണമായതെന്ന്‌ വ്യാപാരികള്‍ പറഞ്ഞിരുന്നു. കൂടാതെ, പഴം പച്ചക്കറികള്‍ കീടനാശിനി മുക്തമാണെന്ന സാക്ഷ്യപത്രം ഇറക്കുമതിക്കാര്‍ ഹാജരാക്കണ മെന്ന യു.എ.ഇ ജല-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശവും വില കൂടാന്‍ ഇടയാക്കിയെന്ന്‌ മൊത്ത വ്യാപാരികള്‍ അഭിപ്രായപ്പെട്ടിരുന്നു. പച്ചക്കറി കയറ്റുമതി ചെയ്യുന്ന പല രാഷ്ട്രങ്ങളിലും ഇത്തരം സമ്പ്രദായം നിലവില്ലാത്തത്‌ ഇറക്കുമതിക്കാര്‍ക്ക്‌ സാക്ഷ്യപത്രം ഹാജരാക്കുന്നതിന്‌ തടസ്സമായി.
എന്നാല്‍ അനാവശ്യമായ ഒരു കടുംപിടുത്തവും ഭക്ഷ്യ ഇറക്കുമതിയിലില്ലെന്ന്‌ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാണിജ്യ മന്ത്രാലയം ഇടപെട്ട്‌ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുകയും ഉല്‍പന്നങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു.

Thursday, October 7, 2010

റാസല്‍ഖൈമയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളികളുടെ അവശിഷ്ടങ്ങള്‍ കണ്ടെണ്ടത്തി

ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയുടെയും ജര്‍മ്മനിയിലെ ജോട്ടിന്‍ഗന്‍ യൂണിവേഴ്സിറ്റിയിലെയും പുരാവസ്തു പര്യവേക്ഷണ സംഘങ്ങള്‍ 600 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ട്‌ പള്ളികളുടെ അവശിഷ്ടങ്ങള്‍ റാസല്‍ഖൈമയില്‍ കണ്ടത്തി.
വിദ്യാര്‍ഥികളും ഗവേഷകരുമടങ്ങുന്ന സംഘം അല്‍ ഫഹ്ളീന്‍ എന്ന സ്ഥലത്ത്‌ നിന്നാണ്‌ ചരിത്രാവവശിഷ്ടങ്ങള്‍ കണെ്ടണ്ടത്തിയത്‌. 250 പേര്‍ക്ക്‌ ആരാധന നിര്‍വ്വഹിക്കാവുന്ന വിധത്തിലായിരുന്നു പള്ളികളുടെ നിര്‍മ്മാണമെന്ന്‌ കരുതപ്പെടുന്നു.
റാസല്‍ ഖൈമ ഉപ ഭരണാധികാരിയും കിരീടവകാശിയുമായ ശൈഖ്‌ സൌദ്‌ ബിന്‍ സഖ്ര്‍ അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ കണെ്ടത്തുന്നതിനുള്ള പര്യവേക്ഷണങ്ങള്‍ക്കിടയിലാണ്‌ പള്ളികളുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറെ ചരിത്ര പ്രാധാന്യമുള്ള നദൂദ്‌ ജുള്‍ഫാര്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ്‌ ഇന്നത്തെ റാസ്‌ അല്‍ ഖൈമ. യാത്രക്കും, വ്യാപാരത്തിനും ഉപയോഗിച്ചിരുന്ന ഗള്‍ഫിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു ജുള്‍ഫാര്‍.
അഞ്ഞൂറ്‌ വര്‍ഷത്തിനപ്പുറമുള്ള ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നതിന്‌ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ റാസല്‍ ഖൈമ മ്യൂസിയത്തിലെ ക്രിസ്ത്യന്‍ വെല്‍ഡ്‌ അഭിപ്രായപ്പെട്ടു.
പുരാതന കാലം തൊട്ട്‌ അന്‍ ഖബീന്‍ ഗോത്രത്തിലെ ജനങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണ്‌ അല്‍ ഫഹ്ളീന്‍. അല്‍ ഹകബ്‌ മലനിരകള്‍ ശത്രുക്കളെ പ്രതിരോധിക്കുന്നതിന്‌ അല്‍ ഖബീന്‍ വംശജരെ സഹായിച്ചു. ഇസ്ളാമിക വാസ്തു ശില്‍പയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയോടനുബന്ധിച്ച്‌ ശുദ്ധ ജല സംഭരണിയും സ്ഥാപിച്ചിട്ടുണ്ടണ്ട്‌.

Monday, October 4, 2010

കൂടുതല്‍ സംഭരണ ശേഷിയും സുരക്ഷിതത്വവും; എട്ടാം തലമുറ സ്മാര്‍ട്ട്‌ കാര്‍ഡുകളുമായി എമിറേറ്റ്സ്‌ ഐ. ഡി

അബൂദാബി:പുതിയ സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച്‌ എമിറേറ്റ്സ്‌ ഐ.ഡി കാര്‍ഡിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ എമിറേറ്റ്സ്‌ ഐഡണ്റ്റിറ്റി അതോററ്റി.
എട്ടാം തലമുറ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പുതിയ സ്മാര്‍ട്ട്‌ കാര്‍ഡുകള്‍ ഐഡണ്റ്റിറ്റി കാര്‍ഡുകള്‍ക്കായി ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമാണ്‌ യു.എ.ഇ. വിവിധ സേവനങ്ങള്‍ക്ക്‌ ഉപയോഗിക്കത്തക്ക വിധത്തില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ളതാണ്‌ എട്ടാം തലമുറ സ്മാര്‍ട്ട്‌ കാര്‍ഡുകള്‍.
പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും, ഭാവിയില്‍ ആവശ്യമായി വരാവുന്ന സേവനങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ്‌ പുതിയ സാങ്കേതിക വിദ്യ എമിറേറ്റ്സ്‌ ഐഡണ്റ്റിറ്റി അതോററ്റി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഡയറക്ടര്‍ ഡോ അലി മുഹമ്മദ്‌ ഖൂറി പറഞ്ഞു.
എമിറേറ്റ്സ്‌ ഐ.ഡി കരസ്ഥമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ അടുത്തിടെ ലഘൂകരിച്ചിരുന്നു. രാജ്യത്തെ അംഗീകൃത ടൈപ്പിംഗ്‌ സെണ്റ്ററുകളില്‍ അപേക്ഷയും രേഖകളും സഹിതം പണമടച്ച്‌, എസ്‌.എം.സിലൂടെ സ്ഥലവും സമയവും ലഭിക്കുന്ന മുറക്ക്‌ അതത്‌ കേന്ദ്രങ്ങളില്‍ ചെന്ന്‌ അവസാനഘട്ട നടപടികള്‍ വിധേയമാകാവുന്നതാണ്‌. എമിറേറ്റ്സ്‌ ഐ.ഡി കേന്ദ്രങ്ങളില്‍ എത്താനുള്ള നിര്‍ദ്ദേശം രണ്ടില്‍ കൂടുതല്‍ തവണ ലംഘിക്കുന്നവര്‍ വീണ്ടും പണമടച്ച്‌ അപേക്ഷ സമര്‍പ്പിക്കേണ്ടി വരും.
ലോകത്തില്‍ തന്നെ ഏറ്റവും സുരക്ഷിതവും ശക്തവുമായ രഹസ്യ കോഡുകളാണ്‌ എമിറേറ്റ്സ്‌ ഐ.ഡി കാര്‍ഡില്‍ ഉപയോഗിക്കുന്നത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക്‌ സുരക്ഷിതമായും വേഗത്തിലും സേവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എമിറേറ്റ്സ്‌ ഐ.ഡി കൊണ്ട്‌ സാധിക്കും.

Monday, July 5, 2010

അറബ് നാട്ടില്‍ ഇത് കല്യാണക്കാലം

യു.എ.റഹീം
അല്‍വഗാന്‍ (അല്‍ഐന്‍): മലയാളിക്ക് കല്യാണമാസം ചിങ്ങമാണെങ്കില്‍ മരുഭൂമില്‍ കല്യാണക്കാലമായി കണക്കാക്കുന്നത് ജൂണ്‍ -ജൂലൈ മാസങ്ങളെയാണ്. അല്‍ ഐനിലെ ഗ്രാമ പ്രദേശങ്ങളായ അല്‍വഗാന്‍ അല്‍ അറാദ്, അല്‍ ഖൂഅ തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണങ്ങള്‍ക്ക് തുടക്കമായി.
നാല് മാസം ഇവിടെ കല്യാണക്കാലമാണ്. ഏതാനും വര്‍ഷം മുമ്പുവരെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കെങ്കേമമായ കല്യാണങ്ങളാണുണ്ടായിരുന്നത്. 'പറഞ്ഞാലൊടുങ്ങാത്ത അതൃപങ്ങളായിരുന്നു' അന്നുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിക്കുന്ന കല്യാണ സദ്യ വെള്ളിയാഴ്ച രാവിലെ വിളമ്പുന്ന അലീസയോടെയാണ് അവസാനിക്കുക.
കല്യാണം നടക്കുന്ന പ്രദേശത്തെ മുഴുവന്‍ വീട്ടിലേക്കും മൂന്നു ദിവസം കല്യാണ വീട്ടില്‍ നിന്നാണ് ഭക്ഷണം. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഇതിലേക്കായി പത്തും പതിനഞ്ചും ഒട്ടകങ്ങളുടെയും അമ്പതും നൂറും ആടുകളുടെയും മാംസം സാധാരണ കല്യാണങ്ങള്‍ക്ക് വരെ ഉപയോഗിക്കുമായിരുന്നു. കൂടാതെ 'ബറാറാത്ത്' എന്ന് വിളിക്കുന്ന പഴവര്‍ഗങ്ങള്‍ നിറച്ച കൂറ്റന്‍ പാത്രങ്ങളും കല്യാണ വീടിനു മുമ്പിലുണ്ടാകും.
സ്ത്രീ പുരുഷന്മാര്‍ക്ക് വ്യത്യസ്ത പന്തലുകളും വര്‍ണം വിതറുന്ന വിളക്കുകളും കല്യാണത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്നു. കല്യാണവീടിനകത്തേക്ക് കയറിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണവിടെ. കല്ലുംമുത്തും തുന്നിപ്പിടിപ്പിച്ച, പുതുപെണ്ണിന്റെ വസ്ത്രങ്ങളുടെ കൂമ്പാരം തന്നെ കാണാം. വരുന്നവര്‍ക്ക് കാണാന്‍ വേണ്ടി ആഭരണങ്ങള്‍ ഷോക്കേസില്‍ അടുക്കി വെച്ചിട്ടുണ്ടാകും.
കല്യാണച്ചെലവുകള്‍ മുഴുവനും വരന്റെ തലയിലായതിനാല്‍ സാധാരണക്കാരായ മണവാളന്മാര്‍ക്ക് കല്യാണമെന്നാല്‍ പരീക്ഷണം തന്നെയാണ്. എങ്കിലും കേരളത്തില്‍ മയാളക്കരയില്‍ കല്യാണച്ചെക്കന് സുഹൃത്തുക്കള്‍ 'ലക്കോട്ടി'ല്‍ 200ഉം 300ഉം കൊടുക്കുമ്പോള്‍ ഇവിടെ കൂട്ടുകാര്‍ കല്യാണച്ചെക്കന് കൊടുക്കുന്നത് രണ്ട് ഒട്ടകം, 10 ആട്, 10 ചാക്ക് അരി എന്നിങ്ങനെയാണ്. ഇതിനാല്‍ വരന്റെ സാമ്പത്തിക ഭാരത്തിനല്‍പം കുറവുണ്ടാകും.
എന്നാല്‍, മൂന്നു ദിവസത്തെ കല്യാണവും പ്രദേശവാസികള്‍ക്ക് ഒന്നടങ്കം ഭക്ഷണം വിളമ്പിയിരുന്നതും പഴങ്കഥയാവുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സമൂഹ വിവാഹത്തെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇന്ന് കൂടുതലും സമൂഹ വിവാഹങ്ങളാണ് നടക്കുന്നത്. ഒട്ടകത്തെ ഒന്നിച്ച് 'മിശ്‌വായ്' ചെയ്തതും മറ്റും ഇന്ന് വിരളമായേ കാണൂ. സമൂഹ വിവാഹങ്ങള്‍ ഓഡിറ്റോറിയത്തിലായതിനാല്‍ പലരും ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുകയാണ്.

Visitors