Saturday, December 11, 2010

രാജ്യത്ത്‌ പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്

‍അല്‍ ഐന്‍: ശരിയായ വ്യായാമവും ഭക്ഷണ ശീലങ്ങളും ഇല്ലാത്തതിനാല്‍ യു.എ.ഇ യില്‍ പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയുടെയും അല്‍ നൂറ്‍ ആശുപത്രിയുടെയും സഹകരണത്തോടെ അല്‍ ഐന്‍ നഗരസഭയുടെ കീഴിലുള്ള സാമൂഹ്യ ക്ഷേമവകുപ്പ്‌ 'ആരോഗ്യം വിലപ്പെട്ടതാണ്‌' എന്ന പ്രമേയത്തില്‍ നടന്ന്‌ വരുന്ന ബോധവല്‍ക്കരണ പരിപാടിയിലാണ്‌ ഡോക്ടര്‍മാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

പ്രമേഹ ബാധിതരുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ രണ്ടണ്ടാം സ്ഥാനത്താണ്‌ യു.എ.ഇ. ഇരുപതിനും എണ്‍പതിനും ഇടക്ക്‌ പ്രായമുള്ള അഞ്ച്‌ പേരില്‍ ഒരാള്‍ പ്രമേഹ ബാധിതരാണെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ബോധവല്‍ക്കരണത്തിണ്റ്റെ അഭാവവും പ്രാരംഭ ദശയില്‍ തന്നെ പ്രമേഹ ലക്ഷണങ്ങള്‍ ഗൌരവത്തിലെടുക്കാത്തതും രോഗത്തിണ്റ്റെ തീവ്വ്രത വര്‍ധിപ്പിക്കുന്നു.

അല്‍ ഐനിലെ വിവിധ വിദ്യാലയങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്‌ നഗരസഭ പദ്ധതിയിട്ടുണ്ട്ണ്ട്‌. പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടങ്ങളും പ്രഭാഷണങ്ങളും നടന്നു വരുന്നു.

No comments:

Visitors