Thursday, October 7, 2010

റാസല്‍ഖൈമയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളികളുടെ അവശിഷ്ടങ്ങള്‍ കണ്ടെണ്ടത്തി

ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയുടെയും ജര്‍മ്മനിയിലെ ജോട്ടിന്‍ഗന്‍ യൂണിവേഴ്സിറ്റിയിലെയും പുരാവസ്തു പര്യവേക്ഷണ സംഘങ്ങള്‍ 600 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ട്‌ പള്ളികളുടെ അവശിഷ്ടങ്ങള്‍ റാസല്‍ഖൈമയില്‍ കണ്ടത്തി.
വിദ്യാര്‍ഥികളും ഗവേഷകരുമടങ്ങുന്ന സംഘം അല്‍ ഫഹ്ളീന്‍ എന്ന സ്ഥലത്ത്‌ നിന്നാണ്‌ ചരിത്രാവവശിഷ്ടങ്ങള്‍ കണെ്ടണ്ടത്തിയത്‌. 250 പേര്‍ക്ക്‌ ആരാധന നിര്‍വ്വഹിക്കാവുന്ന വിധത്തിലായിരുന്നു പള്ളികളുടെ നിര്‍മ്മാണമെന്ന്‌ കരുതപ്പെടുന്നു.
റാസല്‍ ഖൈമ ഉപ ഭരണാധികാരിയും കിരീടവകാശിയുമായ ശൈഖ്‌ സൌദ്‌ ബിന്‍ സഖ്ര്‍ അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ കണെ്ടത്തുന്നതിനുള്ള പര്യവേക്ഷണങ്ങള്‍ക്കിടയിലാണ്‌ പള്ളികളുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറെ ചരിത്ര പ്രാധാന്യമുള്ള നദൂദ്‌ ജുള്‍ഫാര്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ്‌ ഇന്നത്തെ റാസ്‌ അല്‍ ഖൈമ. യാത്രക്കും, വ്യാപാരത്തിനും ഉപയോഗിച്ചിരുന്ന ഗള്‍ഫിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു ജുള്‍ഫാര്‍.
അഞ്ഞൂറ്‌ വര്‍ഷത്തിനപ്പുറമുള്ള ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നതിന്‌ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ റാസല്‍ ഖൈമ മ്യൂസിയത്തിലെ ക്രിസ്ത്യന്‍ വെല്‍ഡ്‌ അഭിപ്രായപ്പെട്ടു.
പുരാതന കാലം തൊട്ട്‌ അന്‍ ഖബീന്‍ ഗോത്രത്തിലെ ജനങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണ്‌ അല്‍ ഫഹ്ളീന്‍. അല്‍ ഹകബ്‌ മലനിരകള്‍ ശത്രുക്കളെ പ്രതിരോധിക്കുന്നതിന്‌ അല്‍ ഖബീന്‍ വംശജരെ സഹായിച്ചു. ഇസ്ളാമിക വാസ്തു ശില്‍പയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയോടനുബന്ധിച്ച്‌ ശുദ്ധ ജല സംഭരണിയും സ്ഥാപിച്ചിട്ടുണ്ടണ്ട്‌.

No comments:

Visitors