Monday, October 4, 2010

കൂടുതല്‍ സംഭരണ ശേഷിയും സുരക്ഷിതത്വവും; എട്ടാം തലമുറ സ്മാര്‍ട്ട്‌ കാര്‍ഡുകളുമായി എമിറേറ്റ്സ്‌ ഐ. ഡി

അബൂദാബി:പുതിയ സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച്‌ എമിറേറ്റ്സ്‌ ഐ.ഡി കാര്‍ഡിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ എമിറേറ്റ്സ്‌ ഐഡണ്റ്റിറ്റി അതോററ്റി.
എട്ടാം തലമുറ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പുതിയ സ്മാര്‍ട്ട്‌ കാര്‍ഡുകള്‍ ഐഡണ്റ്റിറ്റി കാര്‍ഡുകള്‍ക്കായി ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമാണ്‌ യു.എ.ഇ. വിവിധ സേവനങ്ങള്‍ക്ക്‌ ഉപയോഗിക്കത്തക്ക വിധത്തില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ളതാണ്‌ എട്ടാം തലമുറ സ്മാര്‍ട്ട്‌ കാര്‍ഡുകള്‍.
പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും, ഭാവിയില്‍ ആവശ്യമായി വരാവുന്ന സേവനങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ്‌ പുതിയ സാങ്കേതിക വിദ്യ എമിറേറ്റ്സ്‌ ഐഡണ്റ്റിറ്റി അതോററ്റി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഡയറക്ടര്‍ ഡോ അലി മുഹമ്മദ്‌ ഖൂറി പറഞ്ഞു.
എമിറേറ്റ്സ്‌ ഐ.ഡി കരസ്ഥമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ അടുത്തിടെ ലഘൂകരിച്ചിരുന്നു. രാജ്യത്തെ അംഗീകൃത ടൈപ്പിംഗ്‌ സെണ്റ്ററുകളില്‍ അപേക്ഷയും രേഖകളും സഹിതം പണമടച്ച്‌, എസ്‌.എം.സിലൂടെ സ്ഥലവും സമയവും ലഭിക്കുന്ന മുറക്ക്‌ അതത്‌ കേന്ദ്രങ്ങളില്‍ ചെന്ന്‌ അവസാനഘട്ട നടപടികള്‍ വിധേയമാകാവുന്നതാണ്‌. എമിറേറ്റ്സ്‌ ഐ.ഡി കേന്ദ്രങ്ങളില്‍ എത്താനുള്ള നിര്‍ദ്ദേശം രണ്ടില്‍ കൂടുതല്‍ തവണ ലംഘിക്കുന്നവര്‍ വീണ്ടും പണമടച്ച്‌ അപേക്ഷ സമര്‍പ്പിക്കേണ്ടി വരും.
ലോകത്തില്‍ തന്നെ ഏറ്റവും സുരക്ഷിതവും ശക്തവുമായ രഹസ്യ കോഡുകളാണ്‌ എമിറേറ്റ്സ്‌ ഐ.ഡി കാര്‍ഡില്‍ ഉപയോഗിക്കുന്നത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക്‌ സുരക്ഷിതമായും വേഗത്തിലും സേവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എമിറേറ്റ്സ്‌ ഐ.ഡി കൊണ്ട്‌ സാധിക്കും.

1 comment:

ANGER said...

GOO INFORMATION...ആരൊക്കെയാണ് ഈ കാര്‍ഡ്‌ എടുക്കേണ്ടതെന്നും അതിന്റെ ചിലവും തുടങ്ങിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

Visitors