Wednesday, February 9, 2011

കനത്ത പൊടിക്കാറ്റ്‌; അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിണ്റ്റെ ഉദ്ഘാടനം മാറ്റി വെച്ചു. പ്രദര്‍ശനം നാളെ തുടങ്ങും - 02-02-2011

അല്‍ ഐന്‍ : കനത്ത പൊടികാറ്റും മോശം കാലാവസ്ഥയും കാരണം അല്‍ ഐന്‍ വ്യോമയാന സാഹസിക പ്രദര്‍ശനത്തിണ്റ്റെ ഇന്ന്‌ നടക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവെച്ചു. ൧.൩ലക്ഷത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന അല്‍ ഐന്‍ വ്യോമ പ്രദര്‍ശനം ലോകത്തിലെ ഏറ്റവും വലിയ അഞ്ച്‌ പ്രദക്തശനങ്ങളിലൊന്നാണ്‌.
ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം സാഹസിക സംഘങ്ങള്‍ പങ്കെടുക്കുന്ന ഒമ്പതാമത്‌ അല്‍ ഐന്‍ വ്യോമയാന പ്രദക്തശനം നാളെ മുതല്‍ മൂന്ന്‌ ദിവസങ്ങളിലായി നടക്കും. ആകാശ വിസ്മയങ്ങള്‍ക്ക്‌ പുറമെ, നിലത്തൊരുക്കിയിരിക്കുന്ന പ്രദര്‍ശനങ്ങളും അഭ്യാസ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക്‌ വിനോദം പകരും.
കനത്ത പൊടിക്കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടുന്നുവെങ്കിലും വ്യോമയാന പ്രദര്‍ശനത്തെ ഇത്‌ ബാധിക്കില്ലെന്നാണ്‌ അധികൃതര്‍ അവകാശപ്പെടട്ടിരുന്നത്്‌. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ മാധ്യമങ്ങള്‍ക്കായി ഇന്നലെ നടത്താനിരുന്ന പ്രദര്‍ശനം റദ്ദ്‌ ചെയ്തിരുന്നു. കനത്ത കാറ്റില്‍ പ്രദര്‍ശന സ്ഥലത്ത്‌ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ കടപുഴകി വീണു. സാഹസിക പ്രകടങ്ങള്‍ക്ക്‌ മുന്നോടിയായി വൈമാനികര്‍ നേടിയിരിക്കേണ്ട സുരക്ഷാ അനുമതി പത്രത്തിനുള്ള പ്രദര്‍ശനവും യഥാസമയം നടന്നില്ല.
സാഹസിക വൈമാനിക സംഘങ്ങള്‍ക്ക്‌ പുറമെ വിവിധ രാഷ്ട്രങ്ങളിലെ വ്യോമ സേനകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. തുര്‍ക്കിയുടെ തുര്‍ക്കിഷ്‌ സ്റ്റാര്‍സ്‌ ആണ്‌ വ്യോമസേന പ്രദര്‍ശന സംഘങ്ങളില്‍ ഈ വര്‍ഷത്തെ ആകര്‍ഷണം. എട്ട്‌ സൂപ്പര്‍ സോണിക്ക്‌ വിമാനങ്ങള്‍ തുര്‍ക്കിഷ്‌ സേനയുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
യൂറോപ്യന്‍ രാജ്യമായ ലാറ്റ്‌വിയയുടെ, രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രം രൂപീകരിച്ച ബാല്‍ടിക്‌ ബീസ്‌ സംഘത്തിണ്റ്റെ മധ്യപൂര്‍വ്വേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ്‌ അല്‍ ഐനിലേത്‌. അതിവേഗതയിലും കൃത്യതയിലും പ്രശസ്തരാണ്‌ ബാല്‍ടിക്‌ ബീസ്‌.
യൂറോപ്യന്‍ നാടുകളിലെ പ്രദര്‍ശനങ്ങളില്‍ സ്ഥിര സാന്നിധ്യമായ ബ്ളൂ വോള്‍ടിജ്‌ സംഗീതത്തിനനുസരിച്ച്‌ ആകാശ നൃത്തം വെക്കുന്ന ചെറു വിമാനസംഘമാണ്‌ മറ്റൊരാകര്‍ഷണം. മിഡില്‍ ഈസ്റ്റില്‍ ഇവരുടെ ആദ്യ പ്രദര്‍ശനമാണ്‌ അല്‍ ഐനില്‍ നടക്കുന്നത്‌.
൨൦൦൮ റെഡ്‌ ബുള്‍ എയര്‍ റൈസ്‌ ചാമ്പ്യന്‍ഷിപ്പ്‌ പട്ടം നേടിയ അബൂദാബിയുടെ ഫ്ളയിംഗ്‌ ഫാല്‍കണ്‍ എന്നറിയപ്പെടുന്ന ഹാന്‍സ്‌ ആര്‍ക്‌ ചിട്ടപ്പെടുത്തിയ സംഗീത നൃത്ത പ്രദര്‍ശനത്തിണ്റ്റെ അരങ്ങേറ്റം അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിലാണ്‌ നടക്കുന്നത്‌. അബൂദാബിയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ ഈ ആസ്ത്രേലിയന്‍ വൈമാനികണ്റ്റെ സാഹസിക പ്രകടങ്ങള്‍ ലോക പ്രസിദ്ധമാണ്‌.
അബൂദാബി കിരീടാവകാശിയും സായുധ സേനാ മേധാവിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാണ്റ്റെ രക്ഷാധികാരത്തില്‍ നടക്കുന്ന അല്‍ ഐന്‍ വ്യോമയാന പ്രദര്‍ശനത്തിണ്റ്റെ മുഖ്യ പ്രായോജകര്‍ അബൂദാബി വിനോദ സഞ്ചാര വിഭാഗമാണ്‌.

No comments:

Visitors