tag:blogger.com,1999:blog-22460461060753638362024-02-07T17:24:10.948+03:00Siraj Daily Dubai EditionCeleberating successful 1000 days in UAEanvarihttp://www.blogger.com/profile/15864147487945147508noreply@blogger.comBlogger46125tag:blogger.com,1999:blog-2246046106075363836.post-75331298013903821602011-02-09T14:21:00.000+03:002011-02-09T14:21:47.873+03:00തേങ്ങലടങ്ങാതെ നാജിഹ് കലാപ ഭൂമിയിലേക്ക്
അല്‍ ഐന്‍ : പ്രക്ഷോഭ മുഖരിതമായ ഈജിപ്തില്‍ അക്രമികളുടെ കൊള്ളയും കൊലപാതകങ്ങളും തുടരുന്നത് പ്രവാസി ഈജിപ്തുകാരുടെ ഉറക്കം കെടുത്തുന്നു. ഉറ്റവരും ഉടയവരും അക്രമത്തിനിരയായതിണ്റ്റെ ആഘാതത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ ശ്രമിക്കുകയാണ് പലരും.

പ്രസിഡണ്ട് ഹുസ്നി മുബാറക്കിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മുബാറക്കനുകൂലികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഈജിപ്തില്‍ വ്യാപകമാവുകയാണ്.

അല്‍ ഐനിലെ പ്രമുഖ വ്യപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുപത്തെട്ടുകാരനായ നാജിഹ് മുഹമ്മദ്, പിതാവ് അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു. പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് മാത്രമാണ് നാജിഹിനെ ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്.

ഈജിപ്തിലെ ബെത്താവൂദ് ജില്ലയിലെ സൊഹാഗ് ഗ്രാമത്തില്‍ താമസിക്കുന്ന നാജിഹിണ്റ്റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി കൊള്ള നടത്താനെത്തിയ അക്രമികള്‍ വൃദ്ധനായ പിതാവ് അമീന് മുഹമ്മദ് (൭൫) നെ കൂത്തിപ്പ്സ്റ്റിക്കേല്പിക്കുകയായിരുന്നു.

പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന് അരാജകത്വത്തിലായ ഈജിപ്തിലെ ജയിലുകള്‍ തകര്‍ത്ത് രക്ഷപ്പെട്ടവരാണ് അക്രമത്തിലേര്‍പ്പെടുന്നത്. അടുത്ത ജില്ലയിലെ ജയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തണ്റ്റെ ഗ്രാമത്തിലെ വീടുകള്‍ കൊള്ള നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാജിഹ് വീട്ടിലേക്ക് വിളിച്ച് അക്രമികളുമായി തര്‍ക്കത്തിലേര്‍പ്പെടരുതെന്നും പണവും വീട്ടുപകരണങ്ങളും കവരുന്നത് തടഞ്ഞ് ജീവന് അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തടയാന്‍ ശ്രമിച്ച തണ്റ്റെ അയല്‍ വാസികളില്‍ ചിലരെ അക്രമികള്‍ കൊലപ്പെടുത്തിയതായി നാജിഹ് അറിഞ്ഞിരുന്നു.. എന്നാല്‍ തണ്റ്റെ സര്‍വ്വസ്വവും എടുത്തുകൊണ്ട് പോവുന്നത് നോക്കിനില്ക്കാന് പിതാവിനായില്ല.

ആറ് വര്‍ഷമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന നാജിഹ് അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. സഹോദരിയും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിണ്റ്റെ ഏക അത്താണിയാണ് നാജിഹ് മുഹമ്മദ്.

റിപ്പോര്‍ട്ട് : സ്വലാഹുദ്ധീന്‍ പൊന്മള
anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-43229803263384468392011-02-09T14:16:00.000+03:002011-02-09T14:16:54.741+03:00കനത്ത പൊടിക്കാറ്റ്; അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിണ്റ്റെ ഉദ്ഘാടനം മാറ്റി വെച്ചു. പ്രദര്‍ശനം നാളെ തുടങ്ങും - 02-02-2011

അല്‍ ഐന്‍ : കനത്ത പൊടികാറ്റും മോശം കാലാവസ്ഥയും കാരണം അല്‍ ഐന്‍ വ്യോമയാന സാഹസിക പ്രദര്‍ശനത്തിണ്റ്റെ ഇന്ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവെച്ചു. ൧.൩ലക്ഷത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന അല്‍ ഐന്‍ വ്യോമ പ്രദര്‍ശനം ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പ്രദക്തശനങ്ങളിലൊന്നാണ്.

ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം സാഹസിക സംഘങ്ങള്‍ പങ്കെടുക്കുന്ന ഒമ്പതാമത് അല്‍ ഐന്‍ വ്യോമയാന പ്രദക്തശനം നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ആകാശ വിസ്മയങ്ങള്‍ക്ക് പുറമെ, നിലത്തൊരുക്കിയിരിക്കുന്ന പ്രദര്‍ശനങ്ങളും അഭ്യാസ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക് വിനോദം പകരും.

കനത്ത പൊടിക്കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടുന്നുവെങ്കിലും വ്യോമയാന പ്രദര്‍ശനത്തെ ഇത് ബാധിക്കില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടട്ടിരുന്നത്്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് മാധ്യമങ്ങള്‍ക്കായി ഇന്നലെ നടത്താനിരുന്ന പ്രദര്‍ശനം റദ്ദ് ചെയ്തിരുന്നു. കനത്ത കാറ്റില്‍ പ്രദര്‍ശന സ്ഥലത്ത് സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ കടപുഴകി വീണു. സാഹസിക പ്രകടങ്ങള്‍ക്ക് മുന്നോടിയായി വൈമാനികര്‍ നേടിയിരിക്കേണ്ട സുരക്ഷാ അനുമതി പത്രത്തിനുള്ള പ്രദര്‍ശനവും യഥാസമയം നടന്നില്ല.

സാഹസിക വൈമാനിക സംഘങ്ങള്‍ക്ക് പുറമെ വിവിധ രാഷ്ട്രങ്ങളിലെ വ്യോമ സേനകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. തുര്‍ക്കിയുടെ തുര്‍ക്കിഷ് സ്റ്റാര്‍സ് ആണ് വ്യോമസേന പ്രദര്‍ശന സംഘങ്ങളില്‍ ഈ വര്‍ഷത്തെ ആകര്‍ഷണം. എട്ട് സൂപ്പര്‍ സോണിക്ക് വിമാനങ്ങള്‍ തുര്‍ക്കിഷ് സേനയുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

യൂറോപ്യന്‍ രാജ്യമായ ലാറ്റ്വിയയുടെ, രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച ബാല്ടിക് ബീസ് സംഘത്തിണ്റ്റെ മധ്യപൂര്‍വ്വേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് അല്‍ ഐനിലേത്. അതിവേഗതയിലും കൃത്യതയിലും പ്രശസ്തരാണ് ബാല്ടിക് ബീസ്.

യൂറോപ്യന്‍ നാടുകളിലെ പ്രദര്‍ശനങ്ങളില്‍ സ്ഥിര സാന്നിധ്യമായ ബ്ളൂ വോള്ടിജ് സംഗീതത്തിനനുസരിച്ച് ആകാശ നൃത്തം വെക്കുന്ന ചെറു വിമാനസംഘമാണ് മറ്റൊരാകര്‍ഷണം. മിഡില്‍ ഈസ്റ്റില്‍ ഇവരുടെ ആദ്യ പ്രദര്‍ശനമാണ് അല്‍ ഐനില്‍ നടക്കുന്നത്.

൨൦൦൮ റെഡ് ബുള്‍ എയര്‍ റൈസ് ചാമ്പ്യന്‍ഷിപ്പ് പട്ടം നേടിയ അബൂദാബിയുടെ ഫ്ളയിംഗ് ഫാല്‍കണ്‍ എന്നറിയപ്പെടുന്ന ഹാന്‍സ് ആര്‍ക് ചിട്ടപ്പെടുത്തിയ സംഗീത നൃത്ത പ്രദര്‍ശനത്തിണ്റ്റെ അരങ്ങേറ്റം അല്‍ ഐന്‍ വ്യോമ പ്രദര്‍ശനത്തിലാണ് നടക്കുന്നത്. അബൂദാബിയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ ഈ ആസ്ത്രേലിയന്‍ വൈമാനികണ്റ്റെ സാഹസിക പ്രകടങ്ങള്‍ ലോക പ്രസിദ്ധമാണ്.

അബൂദാബി കിരീടാവകാശിയും സായുധ സേനാ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാണ്റ്റെ രക്ഷാധികാരത്തില്‍ നടക്കുന്ന അല്‍ ഐന്‍ വ്യോമയാന പ്രദര്‍ശനത്തിണ്റ്റെ മുഖ്യ പ്രായോജകര്‍ അബൂദാബി വിനോദ സഞ്ചാര വിഭാഗമാണ്.
anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-80246009211805848772010-12-11T14:25:00.000+03:002010-12-11T14:25:58.007+03:00സ്മാര്‍ട്ട് ഫോണുകളിലൂടെ കൈമാറ്റം ചെയ്യുന്ന വാര്‍ത്തകളിലധികവും ഊഹോപോഹങ്ങള്ദുബൈ: ബ്ളാക്ക് ബെറി മൊബൈല്‍ ഫോണിലൂടെ ഊഹങ്ങളാണ് അധികവും വാര്‍ത്തകളായി കൈമാറ്റം ചെയ്യുന്നതെന്ന് യു.എ.ഇ ടെലകോം റെഗുലേറ്ററി അതോററ്റി. ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസ്സര്‍ അല്‍ ഗാനിം ആണ് ബ്ളാക്ക് ബെറി സ്മാര്‍ട്ട് ഫോണുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ൬൧ ശതമാനവും ഊഹോപോഹങ്ങളാണെന്ന് വെളിപ്പെടുത്തിയത്.

വാര്‍ത്തകളെന്ന വ്യാജേന ലഭിക്കുന്ന സന്ദേശങ്ങളെല്ലാം കൈമാറുന്നതിന് മുന്‍പ് ദൂരവ്യാപകമായ ഫലങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

രാജ്യത്തെ പ്രമുഖ ടെലകോം ദാതാക്കളായ ഇത്തിസലാത്തും, ഡു വും ബ്ളാക്ക് ബെറിക്ക് പകരമായി പല സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് അവക്കൊന്നും ഉയരാനായില്ല.

ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളും കൌമാരക്കാരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ രക്ഷാകര്ത്താക്കള് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് അല്‍ ഗാനിം പറഞ്ഞു. സ്മാര്‍ട്ട് ഫോണുകളിലും ഇണ്റ്റര്‍നെറ്റിലും ലഭ്യമായ വിവിധ ചാറ്റ് റൂമുകളും വെബ് സൈറ്റുകളും അധാര്‍മ്മികതക്ക് പ്രോത്സാഹനം നല്കുന്നവയാണ്. തങ്ങളുടെ കുട്ടികള്‍ ഏതെല്ലാം സൈറ്റുകള്‍ സന്ദര്ശിക്കുന്നുണെ്ടണ്ടന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്. പ്രോക്സി സെര്‍വറുകളും മറ്റും ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാന്‍ ട്രാ ശ്രമിക്കുന്നുണ്ടെണ്ടങ്കിലും ദിനേന പെരുകിക്കെണ്ടാണ്ടിരുക്കുന്ന സൈറ്റുകള്‍ പരിശോധിച്ച് നിയന്ത്രിക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെതിരെയും വിവര സാങ്കേതിക മേഖലയിലെ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും നിയമ മന്ത്രാലയം വിവിധ മാധ്യമങ്ങളിലൂടെ ബോധ വല്‍ക്കരണം നടത്തുന്നുണെ്ടണ്ടന്ന് നിയമ മന്ത്രാലയത്തിലെ ഉപദേശകന് ഡോ. മുഹമ്മദ് ഉബൈദ് അല്‍ കഅ്ബി അറിയിച്ചു. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പരിപാടികള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ചും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച് കുറ്റ കൃത്യങ്ങളുടെ വ്യാപ്തിയും നിര്‍വ്വചനവും വര്ധിക്കുന്നുണ്ടണ്ട്. അതിനനുസരിച്ച് നിയമങ്ങള്‍ ഉണ്ടണ്ടാക്കുന്നതിന് മന്ത്രാലയം ബാധ്യസ്ഥരാണ്.

വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ ക്ഷതമേല്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്ത് വിടുന്നത് നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് അല്‍ കഅ്ബി സൂചിപ്പിച്ചു.

ബ്ളാക്ക് ബെറിയിലൂടെ അപവാദങ്ങള്‍ പരത്തുന്ന പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്താറുണെ്ടണ്ടന്ന് അധികൃതര്‍ പറയുന്നു. പ്രശസ്ത വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ക്കുറിച്ച് ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉറവിടം കണെ്ടണ്ടത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണെ്ടണ്ടന്ന് ഷാര്‍ജ പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലെഫ്.കേണല്‍ അബ്ദുല്ല മുബാറക് അദ്ദുഖാന്‍ വ്യക്തമാക്കി.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-39557416706514332432010-12-11T14:22:00.002+03:002010-12-11T14:22:44.881+03:00രാജ്യത്ത് പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്അല് ഐന്‍: ശരിയായ വ്യായാമവും ഭക്ഷണ ശീലങ്ങളും ഇല്ലാത്തതിനാല്‍ യു.എ.ഇ യില്‍ പ്രമേഹം വ്യാപകമാവുന്നതായി വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയുടെയും അല്‍ നൂറ് ആശുപത്രിയുടെയും സഹകരണത്തോടെ അല്‍ ഐന്‍ നഗരസഭയുടെ കീഴിലുള്ള സാമൂഹ്യ ക്ഷേമവകുപ്പ് 'ആരോഗ്യം വിലപ്പെട്ടതാണ്' എന്ന പ്രമേയത്തില്‍ നടന്ന് വരുന്ന ബോധവല്‍ക്കരണ പരിപാടിയിലാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രമേഹ ബാധിതരുടെ കണക്കനുസരിച്ച് ലോകത്ത് രണ്ടണ്ടാം സ്ഥാനത്താണ് യു.എ.ഇ. ഇരുപതിനും എണ്‍പതിനും ഇടക്ക് പ്രായമുള്ള അഞ്ച് പേരില്‍ ഒരാള്‍ പ്രമേഹ ബാധിതരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബോധവല്‍ക്കരണത്തിണ്റ്റെ അഭാവവും പ്രാരംഭ ദശയില്‍ തന്നെ പ്രമേഹ ലക്ഷണങ്ങള്‍ ഗൌരവത്തിലെടുക്കാത്തതും രോഗത്തിണ്റ്റെ തീവ്വ്രത വര്‍ധിപ്പിക്കുന്നു.

അല്‍ ഐനിലെ വിവിധ വിദ്യാലയങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് നഗരസഭ പദ്ധതിയിട്ടുണ്ട്ണ്ട്. പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടങ്ങളും പ്രഭാഷണങ്ങളും നടന്നു വരുന്നു.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-15352634952100727602010-12-02T13:31:00.000+03:002010-12-02T13:31:50.342+03:00മലയാളികളുടെ പ്രിയ സൈദ്.

അസ്സലാമു അലൈക്കും...

കൈഫല്‍ ഹാല്.. തമാം?

വൈന്‍ ഉസ്മാന്, വൈന്‍ അബ്ദുറഹ്മാന്...

അതിരാവിലെ കുശലാന്വേഷണങ്ങളുമായി വരുന്ന സ്വദേശി പ്രമുഖന് അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നിത്യ സാന്നിധ്യമാണ്. അല്‍ ഐന്‍ സാഖറിന് സമീപം നിഅ്മയില്‍ താമസിക്കുന്ന സൈദ് ബിന്‍ അലി ഉബൈദ് അല്‍ ശംസി ഈ എഴുപതാം വയസ്സിലും അതിരാവിലെ ദിനേന ചന്തയിലെത്തുന്നു.

രാജ്യം മുപ്പത്തിയൊമ്പതാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ സൈദിനും ഓര്‍ക്കാനുണ്ട് ഏറെ കാര്യങ്ങള്‍. ആധുനിക രീതിയിലുള്ള പാതകളോ വമ്പന്‍ കെട്ടിടങ്ങളോ ഇല്ലാത്ത ഒരു കാലവും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ മുബാറക് അല്‍ നഹ്യാന് ഈ മരുഭൂമിയെ പച്ചപ്പിണ്റ്റെയും സമ്പന്നതയുടെയും പ്രദേശമാക്കിയ വഴികളും അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്.

മുപ്പത് വര്‍ഷത്തോളം അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നഗരസഭ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച സൈദ് ബിന്‍ അലിക്ക് ഇവിടത്തെ കച്ചവടക്കാരെ നന്നായറിയാം. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. അവരുടെ പ്രിയപ്പെട്ട സൈദാണദ്ദേഹം.

പതിനഞ്ച് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ചതിന്ശേഷം ആട് വളര്‍ത്തലും കൃഷിയുമായി കഴിയുന്ന സൈദ് ദിനേന ചന്തയിലെത്തും. തണ്റ്റെ ജോലിക്കാരുമായി വന്ന് ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച് കൊണ്ട് പോയി ആടുകള്‍ക്ക് നല്‍കും.

ജോലിക്കാര്‍ തങ്ങളുടെ പണി തുടരുമ്പോള്‍ സൈദ് ഓരോ കടയിലെയും കച്ചവടക്കാരുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കും. യു.എ.ഇ യുടെ പഴയ കാല ചിത്രങ്ങള്‍ സംസാരത്തില്‍ കടന്നു വരും.

ശൈഖ് സായിദിണ്റ്റെ ഭരണത്തെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ കണ്ണുകള്‍ വിടരും. ഭരണ സാരഥ്യമെടുത്തതിന് ശേഷം പൌരന്മാരുടെ ക്ഷേമം അനേഷിക്കുന്നതിനായി അര്‍ധ രാത്രി ടാക്സിയില്‍ സാധാരണക്കാരനെപ്പോലെ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാറുണ്ടത്രേ ശൈഖ് സായ്ദ്. ഒരിക്കല്‍ ഇന്നത്തെ ക്ളോക്ക് ടവറിന് സമീപമുള്ള ശ്മശാനത്തിനടുത്ത് വെച്ച് അദ്ദേഹത്തെ സൈദ് ബിന്‍ അലി കണ്ടണ്ടിട്ടുണ്ട്.

അല്‍ ഐന്‍ നഗരത്തില്‍ കുവൈത്താത്ത്, മനാസിര്, നിയാദാത്ത്, ഖലീഫ എന്നിങ്ങനെ നാല് ശാബിയ (താമസയിടങ്ങള്‍) മാത്രമാണുണ്ടായിരുന്നതെന്ന് സൈദ് പറയുന്നു. ശൈഖ് സായിദിണ്റ്റെ ഭരണത്തിലാണ് മറ്റു പാര്‍പ്പിട കേന്ദ്രങ്ങളും പട്ടണങ്ങളും നിലവില്‍ വന്നത്. അല്‍ ഐനിനെയും അബൂദാബിയെയും ബന്ധിക്കുന്ന ഒരു പാത മാത്രമാണ് നേരത്തെ ഉണ്ടണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു

വളരെ രസികനാണ് സൈദെന്നാണ് കച്ചവടക്കാരനായ മലപ്പുറം തെന്നല സ്വദേശി ഉസ്മാണ്റ്റെ അഭിപ്രായം. ചന്തയിലെ ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് അന്വേഷിക്കും. മലയാളികളോട് പ്രത്യേക താല്പര്യം കാണിക്കുന്ന അദ്ദേഹം ആരെയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരോട് അന്വേഷിക്കും.

ഈ ആഘോഷ വേളയില്‍ രാഷ്ട്ര പിതാവ് ശൈഖ് സായ്ദ് ബിന്‍ മുബാറക് അല്‍ നഹ്യാനെ അനുസ്മരിക്കുന്നതോടൊപ്പം, സൈദ് ബിന്‍ അലി യു.എ.ഇ ഭരണാധികളോട് അതിരറ്റ ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും അവര്‍ക്ക് ആയുരാരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്യുന്നു. ഇവിടത്തെ കച്ചവടക്കാര്‍, ഭരണാധികാരികള്‍ക്കൊപ്പം തങ്ങളുടെ പ്രിയ സൈദിനും.
anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-56132020388379965292010-10-15T07:48:00.000+03:002010-10-15T07:48:47.105+03:00പഴം-പച്ചക്കറികള്‍ക്ക് വില കുറയുന്നുപഴം-പച്ചക്കറികളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലം കണ്ടു തുടങ്ങി. പച്ചക്കറികള്‍ക്ക് കഴിഞ്ഞയാഴ്ചത്തേക്കാള്‍ ഇരുപത് മുതല്‍ നാല്പത് ശതമാനം വരെ വില കുറഞ്ഞതായി രാജ്യത്തെ പ്രധാന പച്ചക്കറി ചന്തകളിലെ വ്യാപാരികള്‍ പറയുന്നു. പഴ വര്‍ഗ്ഗങ്ങള്‍ക്ക് 20 ശതമാനത്തോളം വിലക്കുറവ് കാണുന്നുണ്ട്.

വാണിജ്യ മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശപ്രകാരം തുറമുഖങ്ങളിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയതും വ്യാപാരികള്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്ന് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതുമാണ് വില കുറയാനിടയാക്കിയത്. കൂടാതെ അകാരണമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ മൊത്ത വ്യാപാരികള്‍ക്ക് വാണിജ്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

ജോര്‍ദാനില്‍ നിന്നുള്ള ഒമ്പത് കിലോയുടെ തക്കാളിപ്പെട്ടിക്ക് 42 ദിര്‍ഹമില്‍ നിന്ന് 30 ദിര്‍ഹമായി കുറഞ്ഞു. കൂടാതെ ഇറാനില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള തക്കാളികള്‍ വിപണിയില്‍ യഥാക്രമം 20 ദിര്‍ഹത്തിനും 35 ദിര്‍ഹത്തിനും ലഭ്യമാണ്.

ജോര്‍ദാന്‍, ഒമാന്‍, സിറിയ, ലെബനോണ്, ഇന്ത്യ, ഇറാന് എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള തക്കാളികള്‍ വിപണിയില്‍ ലഭ്യമാണെന്ന് അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ വ്യാപാരി ഉസ്മാന് തെന്നല പറയുന്നു. ഉരുളക്കിഴങ്ങിന് 10 മുതല്‍ 16 ശതമാനം വരെ വില കുറഞ്ഞു. സഊദി അറേബ്യ, പാകിസ്ഥാന്, ലെബനോണ് എന്നിവടങ്ങളില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് വിപണിയില്‍ ലഭ്യമാണ്.

ഒരു മാസം മുമ്പ് വരെ ജോര്‍ദാനില്‍ നിന്നുള്ള പച്ചക്കറികളാണ് 80 ശതമാനവും വിപണി കയ്യടക്കിയിരുന്നത്.

കനത്ത ചൂടുമൂലം ഉല്പാദക രാഷ്ട്രങ്ങളിലും യു.എ.ഇ യിലെ കൃഷിയിടങ്ങളിലും വിളകള്‍ക്ക് നാശം സംഭവിച്ചത് വിപണിയില്‍ പച്ചക്കറികള്‍ക്ക് ദൌര്‍ലഭ്യം ഉണ്ടായി. ഇതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു. കൂടാതെ, പഴം പച്ചക്കറികള്‍ കീടനാശിനി മുക്തമാണെന്ന സാക്ഷ്യപത്രം ഇറക്കുമതിക്കാര്‍ ഹാജരാക്കണ മെന്ന യു.എ.ഇ ജല-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശവും വില കൂടാന്‍ ഇടയാക്കിയെന്ന് മൊത്ത വ്യാപാരികള്‍ അഭിപ്രായപ്പെട്ടിരുന്നു. പച്ചക്കറി കയറ്റുമതി ചെയ്യുന്ന പല രാഷ്ട്രങ്ങളിലും ഇത്തരം സമ്പ്രദായം നിലവില്ലാത്തത് ഇറക്കുമതിക്കാര്‍ക്ക് സാക്ഷ്യപത്രം ഹാജരാക്കുന്നതിന് തടസ്സമായി.

എന്നാല്‍ അനാവശ്യമായ ഒരു കടുംപിടുത്തവും ഭക്ഷ്യ ഇറക്കുമതിയിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാണിജ്യ മന്ത്രാലയം ഇടപെട്ട് സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുകയും ഉല്പന്നങ്ങള് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-84682484671999196812010-10-07T12:53:00.000+03:002010-10-07T12:53:43.662+03:00റാസല്‍ഖൈമയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളികളുടെ അവശിഷ്ടങ്ങള്‍ കണ്ടെണ്ടത്തിഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെയും ജര്‍മ്മനിയിലെ ജോട്ടിന്ഗന് യൂണിവേഴ്സിറ്റിയിലെയും പുരാവസ്തു പര്യവേക്ഷണ സംഘങ്ങള്‍ 600 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ട് പള്ളികളുടെ അവശിഷ്ടങ്ങള്‍ റാസല്‍ഖൈമയില്‍ കണ്ടത്തി.

വിദ്യാര്‍ഥികളും ഗവേഷകരുമടങ്ങുന്ന സംഘം അല്‍ ഫഹ്ളീന്‍ എന്ന സ്ഥലത്ത് നിന്നാണ് ചരിത്രാവവശിഷ്ടങ്ങള് കണെ്ടണ്ടത്തിയത്. 250 പേര്‍ക്ക് ആരാധന നിര്‍വ്വഹിക്കാവുന്ന വിധത്തിലായിരുന്നു പള്ളികളുടെ നിര്‍മ്മാണമെന്ന് കരുതപ്പെടുന്നു.

റാസല്‍ ഖൈമ ഉപ ഭരണാധികാരിയും കിരീടവകാശിയുമായ ശൈഖ് സൌദ് ബിന്‍ സഖ്ര് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ കണെ്ടത്തുന്നതിനുള്ള പര്യവേക്ഷണങ്ങള്‍ക്കിടയിലാണ് പള്ളികളുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ചരിത്ര പ്രാധാന്യമുള്ള നദൂദ് ജുള്‍ഫാര്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ റാസ് അല്‍ ഖൈമ. യാത്രക്കും, വ്യാപാരത്തിനും ഉപയോഗിച്ചിരുന്ന ഗള്‍ഫിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു ജുള്‍ഫാര്‍.

അഞ്ഞൂറ് വര്‍ഷത്തിനപ്പുറമുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിന് പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് റാസല്‍ ഖൈമ മ്യൂസിയത്തിലെ ക്രിസ്ത്യന്‍ വെല്‍ഡ് അഭിപ്രായപ്പെട്ടു.

പുരാതന കാലം തൊട്ട് അന് ഖബീന്‍ ഗോത്രത്തിലെ ജനങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണ് അല്‍ ഫഹ്ളീന്‍. അല്‍ ഹകബ് മലനിരകള്‍ ശത്രുക്കളെ പ്രതിരോധിക്കുന്നതിന് അല്‍ ഖബീന്‍ വംശജരെ സഹായിച്ചു. ഇസ്ളാമിക വാസ്തു ശില്പയില് നിര്‍മ്മിച്ചിരിക്കുന്ന പള്ളിയോടനുബന്ധിച്ച് ശുദ്ധ ജല സംഭരണിയും സ്ഥാപിച്ചിട്ടുണ്ടണ്ട്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-13773495102824482082010-10-04T21:24:00.000+03:002010-10-04T21:24:17.206+03:00കൂടുതല്‍ സംഭരണ ശേഷിയും സുരക്ഷിതത്വവും; എട്ടാം തലമുറ സ്മാര്‍ട്ട് കാര്‍ഡുകളുമായി എമിറേറ്റ്സ് ഐ. ഡിഅബൂദാബി:പുതിയ സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച് എമിറേറ്റ്സ് ഐ.ഡി കാര്‍ഡിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ശ്രമത്തിലാണ് എമിറേറ്റ്സ് ഐഡണ്റ്റിറ്റി അതോററ്റി.

എട്ടാം തലമുറ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഐഡണ്റ്റിറ്റി കാര്‍ഡുകള്‍ക്കായി ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമാണ് യു.എ.ഇ. വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ളതാണ് എട്ടാം തലമുറ സ്മാര്‍ട്ട് കാര്‍ഡുകള്‍.

പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും, ഭാവിയില്‍ ആവശ്യമായി വരാവുന്ന സേവനങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് പുതിയ സാങ്കേതിക വിദ്യ എമിറേറ്റ്സ് ഐഡണ്റ്റിറ്റി അതോററ്റി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഡയറക്ടര്‍ ഡോ അലി മുഹമ്മദ് ഖൂറി പറഞ്ഞു.

എമിറേറ്റ്സ് ഐ.ഡി കരസ്ഥമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ അടുത്തിടെ ലഘൂകരിച്ചിരുന്നു. രാജ്യത്തെ അംഗീകൃത ടൈപ്പിംഗ് സെണ്റ്ററുകളില് അപേക്ഷയും രേഖകളും സഹിതം പണമടച്ച്, എസ്.എം.സിലൂടെ സ്ഥലവും സമയവും ലഭിക്കുന്ന മുറക്ക് അതത് കേന്ദ്രങ്ങളില്‍ ചെന്ന് അവസാനഘട്ട നടപടികള്‍ വിധേയമാകാവുന്നതാണ്. എമിറേറ്റ്സ് ഐ.ഡി കേന്ദ്രങ്ങളില്‍ എത്താനുള്ള നിര്‍ദ്ദേശം രണ്ടില്‍ കൂടുതല്‍ തവണ ലംഘിക്കുന്നവര്‍ വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടി വരും.

ലോകത്തില്‍ തന്നെ ഏറ്റവും സുരക്ഷിതവും ശക്തവുമായ രഹസ്യ കോഡുകളാണ് എമിറേറ്റ്സ് ഐ.ഡി കാര്‍ഡില്‍ ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്പ്യൂട്ടര്‍ വല്കരിക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക് സുരക്ഷിതമായും വേഗത്തിലും സേവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എമിറേറ്റ്സ് ഐ.ഡി കൊണ്ട് സാധിക്കും.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com1tag:blogger.com,1999:blog-2246046106075363836.post-11617876583875814262010-07-05T18:32:00.000+03:002010-07-05T18:32:55.830+03:00അറബ് നാട്ടില്‍ ഇത് കല്യാണക്കാലംയു.എ.റഹീം

അല്‍വഗാന്‍ (അല്‍ഐന്‍): മലയാളിക്ക് കല്യാണമാസം ചിങ്ങമാണെങ്കില്‍ മരുഭൂമില് കല്യാണക്കാലമായി കണക്കാക്കുന്നത് ജൂണ്‍ -ജൂലൈ മാസങ്ങളെയാണ്. അല്‍ ഐനിലെ ഗ്രാമ പ്രദേശങ്ങളായ അല്‍വഗാന്‍ അല്‍ അറാദ്, അല്‍ ഖൂഅ തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണങ്ങള്‍ക്ക് തുടക്കമായി.

നാല് മാസം ഇവിടെ കല്യാണക്കാലമാണ്. ഏതാനും വര്‍ഷം മുമ്പുവരെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കെങ്കേമമായ കല്യാണങ്ങളാണുണ്ടായിരുന്നത്. 'പറഞ്ഞാലൊടുങ്ങാത്ത അതൃപങ്ങളായിരുന്നു' അന്നുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിക്കുന്ന കല്യാണ സദ്യ വെള്ളിയാഴ്ച രാവിലെ വിളമ്പുന്ന അലീസയോടെയാണ് അവസാനിക്കുക.

കല്യാണം നടക്കുന്ന പ്രദേശത്തെ മുഴുവന്‍ വീട്ടിലേക്കും മൂന്നു ദിവസം കല്യാണ വീട്ടില്‍ നിന്നാണ് ഭക്ഷണം. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഇതിലേക്കായി പത്തും പതിനഞ്ചും ഒട്ടകങ്ങളുടെയും അമ്പതും നൂറും ആടുകളുടെയും മാംസം സാധാരണ കല്യാണങ്ങള്‍ക്ക് വരെ ഉപയോഗിക്കുമായിരുന്നു. കൂടാതെ 'ബറാറാത്ത്' എന്ന് വിളിക്കുന്ന പഴവര്‍ഗങ്ങള്‍ നിറച്ച കൂറ്റന്‍ പാത്രങ്ങളും കല്യാണ വീടിനു മുമ്പിലുണ്ടാകും.

സ്ത്രീ പുരുഷന്മാര്ക്ക് വ്യത്യസ്ത പന്തലുകളും വര്‍ണം വിതറുന്ന വിളക്കുകളും കല്യാണത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്നു. കല്യാണവീടിനകത്തേക്ക് കയറിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണവിടെ. കല്ലുംമുത്തും തുന്നിപ്പിടിപ്പിച്ച, പുതുപെണ്ണിന്റെ വസ്ത്രങ്ങളുടെ കൂമ്പാരം തന്നെ കാണാം. വരുന്നവര്‍ക്ക് കാണാന്‍ വേണ്ടി ആഭരണങ്ങള്‍ ഷോക്കേസില്‍ അടുക്കി വെച്ചിട്ടുണ്ടാകും.

കല്യാണച്ചെലവുകള്‍ മുഴുവനും വരന്റെ തലയിലായതിനാല്‍ സാധാരണക്കാരായ മണവാളന്മാര്ക്ക് കല്യാണമെന്നാല്‍ പരീക്ഷണം തന്നെയാണ്. എങ്കിലും കേരളത്തില്‍ മയാളക്കരയില് കല്യാണച്ചെക്കന് സുഹൃത്തുക്കള്‍ 'ലക്കോട്ടി'ല്‍ 200ഉം 300ഉം കൊടുക്കുമ്പോള്‍ ഇവിടെ കൂട്ടുകാര്‍ കല്യാണച്ചെക്കന് കൊടുക്കുന്നത് രണ്ട് ഒട്ടകം, 10 ആട്, 10 ചാക്ക് അരി എന്നിങ്ങനെയാണ്. ഇതിനാല്‍ വരന്റെ സാമ്പത്തിക ഭാരത്തിനല്പം കുറവുണ്ടാകും.

എന്നാല്‍, മൂന്നു ദിവസത്തെ കല്യാണവും പ്രദേശവാസികള്‍ക്ക് ഒന്നടങ്കം ഭക്ഷണം വിളമ്പിയിരുന്നതും പഴങ്കഥയാവുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സമൂഹ വിവാഹത്തെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇന്ന് കൂടുതലും സമൂഹ വിവാഹങ്ങളാണ് നടക്കുന്നത്. ഒട്ടകത്തെ ഒന്നിച്ച് 'മിശ്വായ്' ചെയ്തതും മറ്റും ഇന്ന് വിരളമായേ കാണൂ. സമൂഹ വിവാഹങ്ങള്‍ ഓഡിറ്റോറിയത്തിലായതിനാല് പലരും ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുകയാണ്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-42911705217100438712010-02-22T22:34:00.000+03:002010-02-22T22:34:12.508+03:00അല്‍ ഐന്‍ നഗരസഭയുടെ ചലിക്കുന്ന ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

അല്‍ ഐന്‍ : പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിണ്റ്റെ ഭാഗമായി അല്‍ ഐന്‍ നഗരസഭ ചലിക്കുന്ന ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഐന്‍ നഗരസഭാ ഡയറക്ടര്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ നുഐമി നിര്‍വ്വഹിച്ചു.

പ്രായം ചെന്നവര്‍ക്കും വികലാംഗര്‍ക്കും വിധവകള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം മുഖ്യമായും ഉദ്ദേശിക്കുന്നത്. പരീക്ഷണാര്‍ഥം തുടങ്ങിയിരിക്കുന്ന ഈ സേവനം ജനപ്രീതിക്കനുസരിച്ച് അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

തുടക്കത്തില്‍ കെട്ടിടയുടമകള്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ പ്രത്യേക വാഹനത്തില്‍ സജ്ജമാക്കിയ ഓഫീസില്‍ ലഭ്യമാണ്. കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി, കെട്ടിടയുടമകളും താമസക്കാരും തമ്മിലുള്ള കോണ്ട്രാക്ടുകള് പുതുക്കുന്നതിനും റദ്ദു ചെയ്യുന്നതിനുമുള്ള സൌകര്യം, വില്ലകളിലേക്കുള്ള പാതക്കും വേഗതാ നിയന്ത്രണത്തിനുള്ള ഹമ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ഇത് വഴി നേടാന്‍ കഴിയും. നഗരസഭാ കാര്യാലയവുമായി ഇണ്റ്റര്‍നെറ്റ് വഴി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിണ്റ്റര്‍ എന്നീ സൌകര്യങ്ങള്‍ വാഹനത്തില്‍ സംവിധാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ഇത് വഴി ലഭ്യമാവും. ഭൂമിയുടെ ഉടമസ്ഥാവകാശ ആധാരം പരിശോധിക്കുന്നതിനും, കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ടെലഫോണ്‍-വൈദ്യതി സൌകര്യങ്ങള്‍ നേടുന്നതിനുള്ള അനുമതിയും, കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും പൊളിക്കുന്നതിനുമുള്ള അനുമതിയും അടുത്ത ഘട്ടത്തില്‍ സൌകര്യപ്പെടുത്തും.

സേവനം ആവശ്യമുള്ളവര്‍ നഗരസഭാ കാര്യാലയവുമായി ബന്ധപ്പെട്ടാല്‍ പതിനഞ്ച് മിനുട്ടിനകം വാഹനം സ്ഥലത്തെത്തുമെന്ന് പദ്ധതികള്‍ വിശദീകരിച്ച് എക്സി. ഡയറക്ടര്‍ എഞ്ചി. മുഹമ്മദ് മുബാറക് പറഞ്ഞു.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-91510121164906461032010-02-19T17:00:00.000+03:002010-02-19T17:00:21.712+03:00പതിനെട്ട് വര്‍ഷമായി നാട്ടില്‍ പോവാന്‍ തയ്യാറാവാതെ മണലൂര്‍ സ്വദേശിഅല് ഐന്‍: പതിനെട്ട് വര്‍ഷത്തോളമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന മലയാളി നാട്ടില്‍ പോവാന്‍ തയ്യാറാവാത്തത് സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. 1993ല്‍ അല്‍ ഐനിലെ ഒരു ഗാരേജില്‍ ജോലിക്ക് ചേര്‍ന്ന തൃശൂറ് മണലൂറ്‍ സ്വദേശി കാരയില്‍ ഷാജു (41) വന്നിട്ട് ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ല. തൊഴിലുടമയും സുഹൃത്തുക്കളും നിര്‍ബന്ധിച്ചെങ്കിലും നാട്ടിലേക്കില്ലെന്ന വാശിയിലാണ് ഇദ്ദേഹം. കടുത്ത ചുമയും മറ്റ് അസുഖങ്ങളും മൂലം ക്ഷീണിതനാണ് ഷാജു.

തൃശൂറ് മണലൂറ്‍ കാരയില്‍ കരുണാകരണ്റ്റെയും ജാനകിയുടെയും മകനായ ഷാജു ഇടക്കിടക്ക് നാട്ടിലേക്ക് വിളിക്കാറുണ്ടെന്നും പണമയക്കാറുണ്ടെന്നും സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി കുമാറും കൊല്ലം സ്വദേശി ജോസഫും പറയുന്നു. കുടുംബ കാര്യങ്ങളും മറ്റും പങ്ക് വെക്കുന്നതില്‍ വിമുഖനാണത്രെ ഷാജു. പലതവണ നാട്ടിലേക്ക് പോവുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും അസ്വസ്ഥനായി സംസാരം അവസാനിപ്പിക്കും. കുറച്ച് കാലമായി സുഹൃത്തുക്കള്‍ ഇക്കാര്യം പറയാറില്ല.

ഗള്‍ഫിലേക്ക് വരുന്നതിന് മുന്‍പ് രണ്ട് വര്‍ഷത്തോളം ഗുജറാത്തിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ടത്രെ. അല്‍ ഐന്‍ സനാഇയ്യയില്‍ ഉണ്ടായിരുന്ന ഐസ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഷാജുവിന് സനാഇയ്യയില്‍ തന്നെയുള്ള അല്‍ ഖയ്യൂം ഗാരേജില്‍ വിസ സംഘടിപ്പിച്ച് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഷാജുവിണ്റ്റെ ബന്ധുക്കളാരും യു.എ.ഇ യിലില്ലെന്നാണ് പറയപ്പെടുന്നത്.

ഏകദേശം അഞ്ച് വര്‍ഷം മുമ്പ് ദുബായിലുള്ള ഷാജുവിണ്റ്റെ അയല്‍ വാസിയെ സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് അദ്ദേഹം അവധിയെടുത്ത് ഷാജുവിനുള്ള വിമാന ടിക്കറ്റെടുത്ത് അല്‍ ഐനിലെത്തിയെങ്കിലും നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുപ്പുമില്ല. കൂടെ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ജോസഫ് പറയുന്നു.

കുറച്ച് ദിവസങ്ങളായി ഷാജുവിണ്റ്റെ ആരോഗ്യസ്ഥിതി ദുര്‍ബലമാണ്. ഇതറിഞ്ഞ് ഗാരേജ് ഉടമയും ഫോര്മാന് മുഹമ്മദ് മഹമൂദ് അലി (ഹൈദറാബാദ്) ഇദ്ദേഹത്തോട് നാട്ടിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവുന്നില്ല. ഈ മാസം മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞ് ഉടമ ടിക്കറ്റെടുക്കാനുള്ള പണവും ഒരു മാസത്തെ ശമ്പളവും നല്‍കിയെങ്കിലും അദ്ദേഹം താമസ സ്ഥലത്തിരിക്കുകയാണ്.

കടുത്ത ആസ്തമയും മറ്റും കൊണ്ട് ശോഷിച്ച ശരീരവുമായി താമസ സ്ഥലത്ത് കഴിയുന്ന അദ്ദേഹം നാട്ടിലേക്കെത്തിച്ചാല്‍ ആവശ്യമായ ചികിത്സ നല്കി ആരോഗ്യം വീണ്ടെ ടുക്കാന്‍ കഴിയുമെന്നാണ് സുഹൃത്തുക്കളുടെ പ്രതീക്ഷ.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-54903029514106997052010-02-19T16:52:00.002+03:002010-02-19T16:52:25.144+03:00പിഴകള്‍ അടക്കുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്അല് ഐന്‍ : ഗതാഗത നിയമ ലംഘനത്തിണ്റ്റെ പിഴകള്‍ അടക്കുന്നതിന് അല്‍ ഐനില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ സൌകര്യമേര്‍പ്പെടുത്തിയതായി അല്‍ ഐന്‍ പോലീസ് അറിയിച്ചു. പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിണ്റ്റെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് അല്‍ ഐന്‍ ഗതാഗത വിഭാഗം മേധാവി ഹമാദ് നാസര്‍ അല്‍ ബലൂഷി പറഞ്ഞു. ജിമി, ടൌണ്‍ സെണ്റ്റര്‍, സനാഇയ്യ, മഖാം, അല്‍ സാദ്, അല്‍ വഖന്, സാഖര്‍, മസ്യദ്, അല്‍ ഹേര്‍ എന്നീ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലാണ് ഇതിനായി സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുക്കുന്നത്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-47012775678829306242010-02-11T18:12:00.000+03:002010-02-11T18:12:11.840+03:00ഗതാഗത വകുപ്പിണ്റ്റെ പുതിയ കേന്ദ്രം സ്വേഹാനില്സ്വേഹാന് (അല്‍ ഐന്‍): വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനും പുതുക്കുന്നതിനും മറ്റുമുള്ള ഗതാഗതവകുപ്പിണ്റ്റെ കേന്ദ്രം അല്‍ ഐനിലെ സ്വേഹാനില് പ്രവര്‍ത്തനം തുടങ്ങി. അല്‍ ഐന്‍ നഗര ഹൃദയത്തില്‍ നിന്ന് എഴുപത്തി അഞ്ച് കിലോമീറ്ററോളം അകലത്തില്‍ സ്ഥിതി ചെയ്യുന്ന സ്വേഹാനിലെ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും പുതിയ കേന്ദ്രം.

വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നമ്പര്‍ മാറ്റുന്നതിനും പിഴകള്‍ അടക്കുന്നതിനുമുള്ള സൌകര്യം പുതിയ കേന്ദ്രത്തില്‍ ലഭ്യമാണെന്ന് അബൂദാബി പോലീസ് ലൈസന്‍സിംഗ് വിഭാഗം മേധാവി ലഫ്. അലി സാലെഹ് അല്‍ ദാഹിരി വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യവും കേന്ദ്രത്തിലുണ്ടായിരുക്കും. ലേണേഴ്സ് കാര്‍ഡ് പുതുക്കുന്നതിനും, പരീക്ഷാ തിയ്യതികള്‍ പുതുക്കുന്നതിനും ഇവിടെ അവസരമുണ്ടായിരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-58419562069551941722010-02-04T13:05:00.000+03:002010-02-04T13:05:48.183+03:00അന്താരാഷ്ട്ര വികലാംഗകായിക മേള അല്‍ ഐനില്‍ തുടങ്ങിഅല് ഐന്‍ : അംഗവൈകല്യമുള്ളവര്‍ക്കായുള്ള അന്താരാഷ്ട്ര കായിക മത്സരം അല്‍ ഐനില്‍ ആരംഭിച്ചു. പതിനേഴ് രാഷ്ട്രങ്ങളില്‍ നിന്ന് 110 കായികതാരങ്ങളാണ് നാലാമത് കായിക മേളയില്‍ പങ്കെടുക്കുന്നത്. പുരുഷന്മാരുടെ പത്ത് കി.മീ വീല്‍ചെയര്‍ ചമ്പ്യണ്ഷിപ്പാണ് മേളയുടെ മുഖ്യ ആകര്‍ഷണം. വിദേശ രാഷ്ട്രങ്ങള്‍ക്ക് പുറമെ യു.എ.ഇ യിലെ അഞ്ച് ക്ളബ്ബുകളില്‍ നിന്നുള്ള കായികതാരങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

അല്‍ ഐന്‍ ക്ളബ്ബ് അംഗവൈകല്യമുള്ളവര്‍ക്കായി നിര്‍മ്മിച്ച പ്രത്യേക സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇരുപത് ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് നിര്‍മ്മിച്ച സ്പോര്‍ട്സ് കോം പ്ളക്സില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിരുക്കുന്നത്.

അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാണ്റ്റെ സഹായത്തോടെയാണ് കോമ്പ്ളക്സ് നിര്‍മ്മിച്ചത്. ദേശീയ സുരക്ഷാ ഉപാദേഷ്ടാവും അബൂദബി സ്പോര്‍ട്സ് കൌണ്സില്ല് ചെയര്‍മാനുമായ ശൈഖ് ഹസ്സാ ബിന്‍ സായ്ദ് അല്‍ നഹ്യാണ്റ്റെ രക്ഷാ കര്തൃത്വത്തില് നടക്കുന്ന മേള ശനിയാഴ്ച വരെ നീണ്ടു നില്ക്കും.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-4711201447292861432010-02-02T13:02:00.000+03:002010-02-02T13:02:49.906+03:00അല്‍ ഐന്‍ എയര്‍ ഷോ സമാപിച്ചു

ഈ വര്‍ഷത്തെ അല്‍ ഐന്‍ അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് ഉജ്ജ്വല സമാപ്തി. വാരാന്ത്യ അവധി ദിനങ്ങള്‍ വ്യോമ പ്രദര്‍ശന സ്ഥലത്തും അല്‍ ഐനിലെ വിവിധ വിനോദ സഞ്ചാരങ്ങളിലും ചെലവഴിക്കാന്‍ ലക്ഷക്കണക്കിന് പേരാണ് യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും അല്‍ ഐനിലേക്ക് എത്തിയത്. വാന്‍ അഭ്യാസ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കി അല്‍ ഐന്‍ വിമാനത്താവളവും അബൂദാബി വിനോദ സഞ്ചാര വകുപ്പും സന്ദര്‍ശകരെ അല്‍ ഐനിലേക്ക് ആകര്‍ഷിച്ചു.

സൈനിക-സൈനികേതര വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ കൊണ്ട് പ്രശസ്തമായ അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം, ഈ വര്‍ഷത്തെ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ ആദ്യത്തേതാണ്. 15 രാഷ്ടങ്ങളില് നിന്നായി 23 അന്താരാഷ്ട്ര വൈമാനിക സംഘങ്ങളാണ് ഇപ്രാവശ്യത്തെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. പുതിയ പരീക്ഷണങ്ങളും, റെക്കോഡുകളും സമ്മാനിച്ച പ്രദര്‍ശനത്തില്‍ മത്സരയിനങ്ങളുമുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സംഘമായ ഗുഡ് ഇയര്‍ ഈഗ്ള്‍ അവതരിപ്പിച്ച പാരച്യൂട്ട് അഭ്യാസങ്ങള്‍ ലോകത്തിലാദ്യമായി അല്‍ ഐനിലാണ് പ്രദര്‍ശിപ്പിച്ചത്. മൂന്ന് പാരച്യൂട്ട് വാഹകര്‍ പറന്നു കൊണ്ടിരിക്കുന്ന വിമാനങ്ങളില്‍ നിന്ന് ഒരേസമയം താഴേക്ക് ചാടി നിലത്തെത്തിയത് കാണികളെസമ്മര്ദ്ദത്തിലാക്കി. ഇംഗ്ളണ്ടില്‍ നിന്നുള്ള ടീം വൈപര്‍, ബഹ്റൈന്‍ റോയല്‍ വ്യോമസേന, വിവിധ വര്‍ണ്ണങ്ങളില്‍ അലങ്കരിച്ച 'മിസ് ഡിമെനോര്' പോര് വിമാനം തുടങ്ങിയവര്‍ ഈ വര്‍ഷം പ്രദര്‍ശനത്തിന് പുതുതായെത്തി. അഞ്ച് പുതിയ ഇനങ്ങളുള്‍പ്പെടെ ഇരുപത് പ്രദര്ശനയിനങ്ങളുമായാണ് സൌദി ഹൌക്സ് ആറാം തവണയും അല്‍ ഐനിലെത്തിയത്.

അബൂദാബി കിരീടാവകാശിയും, യു.എ.ഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാണ്റ്റെ രക്ഷാ കര്തൃത്വത്തില് അബൂദാബി വിനോദ സഞ്ചാര വകുപ്പ്, അബൂദാബി സായുധ സേന, അബൂദാബി വിമാനത്താവള കമ്പനി എന്നിവര്‍ സംയുകതമായാണ് ഏഴാമത് അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചത്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-19350803107585882572010-01-26T19:06:00.002+03:002010-01-26T19:06:45.498+03:00ഓമാനില്‍ പൊതുമാപ്പ് വീണ്ടും; അവസാന അവസരമെന്ന് മന്ത്രിമസ്കത്ത്: അനിധികൃതമായി ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ പിഴ അടക്കാതെ സ്വദേശത്തേക്ക് പോവാന്‍ ഒരവസരം കൂടി അധികൃതര്‍ അനുവദിച്ചു. ഫെബ്രുവരി മുതല്‍ രണ്ട് മാസത്തേക്കാണ് രാജ്യം വിടാനുള്ള അനുവാദംanvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-19498768307423992832010-01-26T19:03:00.000+03:002010-01-26T19:03:05.107+03:00അല്‍ ഐന്‍ ആകാശ വിസ്മയങ്ങള്‍ക്ക് നാളെ തുടക്കം.അല്‍ ഐന്‍: ഏഴാമത് അല്‍ ഐന്‍ അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടങ്ങള്‍ക്ക് യു.എ.ഇ യുടെ ഉദ്യാന നഗരം ഒരുങ്ങി. നാളെ മുതല്‍ നാല് ദിവസം നീണ്ട് നില്ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും, യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിരുന്നാകും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ മാറ്റുരക്കുന്ന പ്രദര്‍ശനത്തിലും മത്സരത്തിലും, റോയല്‍ ബഹ്റൈന്‍ വ്യോമസേന യുടെ അന്താരാഷ്ട്ര അരങ്ങേറ്റവും, മിസ് ഡെമനേര്, ഇറ്റലിയുടെ വെഫ്ളി സംഘം തുടങ്ങിയവരുടെ മധ്യ പൂര്‍വ്വേഷ്യയിലെ കന്നിയങ്കവും അല്‍ ഐന്‍ പ്രദര്‍ശനത്തിലാണ്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-28175207067800598792010-01-26T18:50:00.000+03:002010-01-26T18:50:13.270+03:00പഞ്ചസാര വില കുറയുന്നു..അല്‍ ഐന്‍: കഴിഞ്ഞ മാസങ്ങളിലായി കുതിച്ചു കയറിയ പഞ്ചസാര വിലയില്‍ അല്പം കുറവനുഭവപ്പെട്ടത് വിപണിയില്‍ ആശ്വാസമുളവാക്കി.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്പാദകരിലൊന്നായ ഇന്ത്യയില്‍ ഉല്പാദനം കുറഞ്ഞത് വിലക്കയറ്റത്തിനിടയാക്കിരുന്നു.

മോശം കാലാവസ്ഥ പഞ്ചസാര ഉദ്പാദക രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ച ത് വിപണിയില്‍ പഞ്ചസാര വില വര്ധിക്കാനിടയാക്കിയെങ്കിലും, കരുതല്‍ ശേഖരം വിപണിയിലറക്കി വില പിടിച്ചു നിറുത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത് കാര്യമായ ഫലം കാണിക്കുന്നുണ്ട്.

അഭ്യന്തര ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇറക്കുമതി ചുങ്കം ഒഴിവാക്കി സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിച്ചത് വിപണിയില്‍ വില അല്പം കുറയാനിടയാക്കിയിട്ടുണ്ട്. മൊത്ത വ്യാപാരവിലയിലുണ്ടായ കുറവ് ചെറുകിട വ്യാപാരമേഖലയിലും ചലനങ്ങളുണ്ടാക്കും.

യു.എ.ഇ യില്‍ പഞ്ചസാര വില 50 കിലോക്ക് 90 ല്‍ നിന്ന് 160 ദിര്‍ഹം വരെ ഉയര്‍ന്നത്, ഇപ്പോള്‍ അഞ്ച് ദിര്‍ഹത്തോളം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

പഞ്ചസാര വില വര്‍ധിക്കുന്നതിനനുസരിച്ച് മറ്റു ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക നില നില്‍ക്കെയാണ് വിപണിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവുന്നത്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-26333535602481466602010-01-21T19:09:00.000+03:002010-01-21T19:09:47.483+03:00അല്‍ ഐന്‍ വസന്തോത്സവം ഇന്ന് മുതല്‍.അല്‍ ഐന്‍ : അര്‍ധ വാര്‍ഷിക അവധി ആഘോഷമാക്കുന്നതിനായി അല്‍ ഐന്‍ നഗരസഭ സംഘടിപ്പിക്കുന്ന വസന്തോത്സവം ഇന്ന് മുതല്‍ അല്‍ ഐന്‍ പൌരാണിക ഗ്രാമത്തില്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പകരുന്ന വിനോദ പരിപാടികള്‍ ഉത്സവത്തിണ്റ്റെ ഭാഗമായി ജനുവരി 21 മുതല്‍ ഫെബ്രുവരി 13 വരെ വൈകുന്നേരങ്ങളില്‍ അരങ്ങേറും. കലാ സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ, പൌരാണിക ഗൃഹോപകരണങ്ങള്‍, കാറുകള്‍, വിവിധ തരം ഭക്ഷ്യവസ്തുക്കള്‍, വ്യത്യസ്ത ഈത്തപ്പഴങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുക്കും. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 വരെ നീണ്ടു നില്ക്കുന്ന പ്രദര്‍ശനങ്ങളില്‍ വൈകിട്ട് നാല് വരെ കുട്ടികള്‍ക്കും വനിതകള്‍ക്കും ശേഷം പൊതുജനങ്ങള്ക്കുമായിരുക്കും പ്രവേശനമുണ്ടാവുക.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-36620704220776491932010-01-17T12:24:00.000+03:002010-01-17T12:24:38.178+03:00അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം; പുത്തന്‍ അഭ്യാസ പ്രകടനങ്ങളുമായി സൌദി ഹൌക്സ്

അല്‍ ഐന്‍: സൈനിക-സൈനികേതര വ്യോമാഭ്യാസ പ്രകടനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ ഈ വര്‍ഷവും സൌദി ഹൌക്സ് എന്നറിയപ്പെടുന്ന റോയല്‍ സൌദി വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ കാണികള്‍ക്ക് വിസ്മയമാവും. കഴിഞ്ഞ ഏഴ് വര്‍ഷമായി അല്‍ ഐന്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സൌദി വൈമാനികര്‍, ഇരുപത്തിനാലിലധികം വ്യത്യസ്ത അഭ്യാസ പ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സൌദി അറേബ്യയുടെ ദേശീയ ചിഹ്നമായ ഈന്തപ്പനയും രണ്ട് വാളും മാനത്ത് വരച്ചാണ് സൌദി ഹൌക്സ് വേറിട്ടു നില്‍ക്കുന്നത്. ഇത്തരം അഭ്യാസ പ്രകടനം നടത്തുന്ന ലോകത്തിലെ ഏക സംഘവും സൌദിയുടേതാണ്.

ലോകോത്തര നിലവാരത്തിലുള്ള വിമാനങ്ങളും വൈദഗ്ദ്യം നേടിയ വൈമാനികരെയും കൊണ്ട് സമ്പന്നമായ സൌദി ഹൌക്സ് സൌദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ തബൂക്കിലെ സൈനികത്താവളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പതിനഞ്ചിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള വ്യോമാഭ്യാസ സംഘങ്ങള്‍ പങ്കെടുക്കുന്ന അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്ശനത്തിള് വര്‍ഷം തോറും അനവധി റെക്കോഡുകള്‍ സ്ഥാപിക്കാറുണ്ട്. ജനുവരി 27 മുതല്‍ നാല് ദിവസം നീണ്ട് നില്ക്കുന്ന പ്രദര്‍ശനത്തിന് വന്‍ജനാവലിയെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്

anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-21574289175469217852010-01-17T12:20:00.001+03:002010-01-17T12:30:22.574+03:00'നന്മയുടെ വഴികളിലൂടെ സഞ്ചരിക്കണം'അല്‍ ഐന്‍: നന്മയുടെ വഴികളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ദൈവിക പൂര്‍ണത കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാക്കീസ് ബാവ പറഞ്ഞു. അല്‍ ഐന്‍ സെണ്റ്റ് ജോര്‍ജ് യാക്കോബായ സിംഹാസന പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തുകയായിരുന്നു അദ്ദേഹംanvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-44019356482899873732010-01-13T21:32:00.004+03:002010-01-16T22:32:05.167+03:00അല്‍ ഐന്‍ വ്യോമഭ്യാസ പ്രദര്‍ശനം ജനുവരി 27 മുതല്‍

എട്ടാമത് അല്‍ ഐന്‍ വ്യോമഭ്യാസ പ്രദര്‍ശനം ജനുവരി 27 മുതല്‍ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരങ്ങേറും. നാല് ദിവസം തുടരുന്ന പ്രദര്‍ശനത്തില്‍ ലോക പ്രശസ്തരായ വൈമാനികരുടെ അഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും ഉണ്ടായിരുക്കും.

സൈനികവും, സൈനികേതരവുമായ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസ മത്സരങ്ങള്‍ക്ക് വേദിയാകുന്ന ലോകത്തിലെ ഏക വ്യോമാഭ്യാസ പ്രദര്‍ശനമാണ് അല്‍ ഐനിലേത്. ഒന്നര ലക്ഷത്തോളം കാണികളാണ് കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. ഈ വര്‍ഷവും വന്‍ജനപങ്കാളിത്തമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണികള്‍ക്ക് ഹരം പകര്‍ന്ന ഏരോ ജി.പി മത്സരങ്ങള്‍ക്ക് പുറമെ, പുതിയ മത്സരങ്ങളും അഭ്യാസപ്രകടനങ്ങളും ഇപ്രാവശ്യം പ്രദര്‍ശനത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരേസമയം, ആറ് വിമാനങ്ങള്‍ പറന്ന് മികച്ച സമയത്ത് ലക്ഷ്യത്തിലെത്തുന്ന വിധത്തിലുള്ള മത്സരങ്ങള്‍ വൈമാനികരുടെ കഴിവുകള്‍ അളക്കുന്നതാണ്. പ്രശസ്തരായ സൌത്താഫ്രിക്കന്‍ വിസാര്‍ഡ്സ്, ബ്രെറ്റ്ലിംഗ് ജെറ്റ് തുടങ്ങിയ വൈമാനിക സംഘങ്ങളും, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ദ വൈമാനികരും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ഇറ്റലിയില്‍ നിന്നുള്ള വെഫ്ളി സംഘത്തിണ്റ്റെ മേഖലയിലെ ആദ്യ പ്രദര്‍ശനവും അല്‍ ഐനിലാണ്. അംഗവൈകല്യമുള്ള വൈമാനികരാണ് ഈ വ്യോമാഭ്യാസ സംഘത്തിലുള്ളതെന്നതാണ് പ്രത്യേകത.

അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാണ്റ്റെ രക്ഷാ കര്തൃത്വത്തില് നടക്കുന്ന പ്രദര്‍ശനം അബൂദാബി വിനോദ സഞ്ചാര വകുപ്പിണ്റ്റെയും അബൂദബി വിമാനത്താവള കമ്പനിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-38379068034233068532008-07-18T23:00:00.002+03:002008-07-18T23:24:54.606+03:00സുപ്രീം കോടതിയുടെ വിലക്ക് : ഇന്ത്യന്‍ അരി വരവിന് വീണ്ടും തടസ്സം.ജൂലൈ 2, 2008 നു സിറാജില്‍ പ്രസിദ്ധീകരിച്ചത്.
അല്‍-ഐന്‍: ബസ്മതി ഒഴികെയുള്ള അരിയിനങ്ങള്‍ക്ക് ഇന്ത്യാ ഗവര്മെന്റ്റ് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനത്തിനെതിരെ എട്ടോളം അരി കയറ്റുമതിക്കാര്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നി് സംപാദിച്ച അനുകൂല വിധി സുപ്രീം കോടതി സ്റ്റേ ചെയതത് യു.എ.ഇ വിപണിയില്‍ ഇന്ത്യന്‍ അരി എത്തുന്നതിനുള്ള വഴിയടച്ചു. ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ബസ്മതി ഒഴികെയുള്ള അരികള്‍ക്ക് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങളുടെ വിദേശ പങ്കാളികളുമായുള്ള കരാര്‍ പാലിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ടാണ് കയറ്റുമതിക്കാര്‍ ആന്ധ്രാ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
സര്‍ക്കാറിന്റ്റെ ഉത്തരവ് അനുസരിച്ച് എല്ലാ വിധത്തിലുള്ള കയറ്റുമതിയും നിറുത്തിവെക്കാനും കോടതി ഉത്തരവിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന 38 അന്യായങ്ങളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ അല്‍തമാസ് കബിര്‍, ജി.എസ്.സംഗ്വി എന്നിവര്‍ ഉത്തരവിട്ടു.
രൂക്ഷമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനായി കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യാ ഗവണ്മേന്റ്റ് മുതിരുന്നതായാണ് സൂചന. നിരോധന പരിധിയില്‍ വരുന്ന ചില അരികള്‍ കുറുക്കു വഴികളൂടെ ഏതാനും സ്ഥാപനങ്ങള്‍ യു.എ.ഇ.യില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. വിദേശ മാര്‍ക്കറ്റുകളില്‍ പരിശോധകരെ വിട്ട് അരിയുടെയും അരിയുല്പന്നങ്ങളുടെയും കയറ്റുമതി സ്രോതസ്സ് കണ്ടുപിടിക്കാനും അത്തരം കയറ്റുമതിക്കാരുടെ ലൈസന്‍സ് നിര്‍ത്തലാക്കാനുമുള്ള നടപടി സ്വീകരിക്കന്‍ ഇന്ത്യ ഗവണ്മേന്റ്റ് തയ്യാറെടുക്കുന്നതായി വിവരമുണ്ട്.
മാസങ്ങളായി നിരോധനം നിലനില്‍ക്കുന്നുവെങ്കിലും, ചില വിതരണക്കാരില്‍ ഇപ്പോഴും അരി സ്റ്റോക്കുണ്ട്. വിപണിയിലെ വന്‍ക്ഷാമം മുതലെടുത്തു ഇവര്‍ കൊള്ള ലാഭമുണ്ടാക്കുകയാണെന്ന് ചില്ലറ വ്യാപരികള്‍ ആരോപിക്കുന്നു. ദിനേനയെന്നോണമാണ് വിതരണക്കാര്‍ വില കൂട്ടിപ്പറയുന്നത്. നിലവാരം കുറഞ്ഞ അരിയില്‍ നിറം ചേര്‍ത്ത് മട്ട അരിയായി വില്പന നടത്തുന്നതായി "സിറാജ്" റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മട്ട അരി വന്‍ വില കൊടുത്ത് വാങ്ങി ഉപയോഗിച്ച പലരും ഈ അനുഭവം പങ്കുവെക്കുന്നുണ്ട്.
വിയറ്റ്നാം, തായ്ലാന്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍വിള തന്നെയുണ്ടായെങ്കിലും, ഇന്ത്യ, പാകിസ്ഥാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചതോടെ വില കുതിച്ചുയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0tag:blogger.com,1999:blog-2246046106075363836.post-41484087648769897292008-07-02T21:55:00.002+03:002008-07-02T22:11:13.719+03:00അല്‍ ഐന്‍ സനാഇയ്യയില്‍ വന്‍ അഗ്നിബാധ അല്‍ ഐന്‍: വ്യവസായ നഗരമായ സനാഇയ്യയില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹം വിലയുടെ വസ്തുക്കള്‍ കത്തി നശിച്ചു. ആളപായമില്ല.

സനാഇയ്യയി ലെ ആറാം ഗല്ലിയിലെ യുനുസ് ട്രേടിങ്ങില് നിന്നാണ് ഉച്ചക്ക് രണ്ടോടെ തീ സമീപത്തെ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നത്. ബംഗ്ലാദേശ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച സ്ഥാപനങ്ങളിലധികവും.

പോലീസും അഗ്നിശമന സേനാംഗങ്ങളും രാത്രി വൈകിയും തീയണക്കാന്‍ ശ്രമിച്ചു വരികയാണ്. ജീവനക്കാര്‍ ഉച്ച വിശ്രമത്തിന് പോയ സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കത്തിയ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങലായിരുന്നതിനാല് തീ ആളി പടര്‍ന്നുവെന്ന് ദൃക് സാസ്ക്ഷികള് പറഞ്ഞു.

അന്തരീക്ഷത്തില്‍ കറുത്ത പുക ഉയര്‍ന്നത് പരിസരവാസികളെ ഭീതിയിലാക്കി.
anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com1tag:blogger.com,1999:blog-2246046106075363836.post-46172585676144886202008-07-02T00:43:00.002+03:002008-07-02T01:00:58.563+03:00അല്‍ ഐന്‍ നഗരസഭാ ജീവനക്കാര്‍ക്ക് പുതിയ പ്രവര്‍ത്തന സമയം.അല്‍-ഐന്‍ : നഗരസഭ ജീവനക്കാര്‍ക്ക് പരിഷ്കരിച്ച പ്രവൃത്തിസമയം നിലവില്‍ വന്നു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണിവരെയുള്ള നഗരസഭയുടെ പ്രവൃത്തി സമയത്തില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സൌകര്യത്തിനനുസരിച്ച് എട്ട് മണിക്കൂറ് കണക്കാക്കി ജോലിയെടുക്കാം.
രാവിലെ 7 മുതല്‍ 8 വരെയുളള സമയം ജോലിയാരംഭിച്ച് വൈകിട്ട് മൂന്നു മുതല്‍ നാലുവരെ എട്ട് മണിക്കൂറ് പൂര്‍ത്തിയാകുന്ന വിധത്തില്‍ സമയം ക്രമീകരിക്കണം. നഗരസഭ കാര്യാലയത്തിലെ ഉപഭോക്തൃ സേവന വിഭാഗമൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും ഇന്നു മുതല്‍ ഇത് നിലവില്‍ വരും.
ജീവനക്കാര്‍ക്കിടയില്‍ നഗരസഭ നടത്തിയ അഭിപ്രായ സര്‍വ്വേക്ക് ശേഷമാണ് പുതിയ ക്രമീകരണം. മൂന്ന് ദിവസമായി നടത്തിയ സര്‍വ്വേയില്‍ 85 ശതമാനം പേരും പുതിയ സമയക്രമത്തെ അനുകൂലിച്ചു.
അല്‍-ഐനില്‍ വര്‍ധിച്ചുവരുന്ന ഗതാഗത തടസ്സം മൂലം ജോലിക്കാര്‍ക്ക് സമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുന്നില്ല. പുതിയ ജോലി സമയം ഇതിന് പരിഹാരമാവുമെന്നും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.anvarihttp://www.blogger.com/profile/15864147487945147508noreply@blogger.com0