Friday, February 19, 2010

പിഴകള്‍ അടക്കുന്നതിന്‌ കൂടുതല്‍ കേന്ദ്രങ്ങള്‍

അല്‍ ഐന്‍ : ഗതാഗത നിയമ ലംഘനത്തിണ്റ്റെ പിഴകള്‍ അടക്കുന്നതിന്‌ അല്‍ ഐനില്‍ ഒമ്പത്‌ കേന്ദ്രങ്ങളില്‍ സൌകര്യമേര്‍പ്പെടുത്തിയതായി അല്‍ ഐന്‍ പോലീസ്‌ അറിയിച്ചു. പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിണ്റ്റെ ഭാഗമായാണ്‌ പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന്‌ അല്‍ ഐന്‍ ഗതാഗത വിഭാഗം മേധാവി ഹമാദ്‌ നാസര്‍ അല്‍ ബലൂഷി പറഞ്ഞു. ജിമി, ടൌണ്‍ സെണ്റ്റര്‍, സനാഇയ്യ, മഖാം, അല്‍ സാദ്‌, അല്‍ വഖന്‍, സാഖര്‍, മസ്‌യദ്‌, അല്‍ ഹേര്‍ എന്നീ പ്രദേശങ്ങളിലെ പോലീസ്‌ സ്റ്റേഷനുകളിലാണ്‌ ഇതിനായി സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുക്കുന്നത്‌.

No comments:

Visitors