Thursday, February 11, 2010

ഗതാഗത വകുപ്പിണ്റ്റെ പുതിയ കേന്ദ്രം സ്വേഹാനില്‍

സ്വേഹാന്‍ (അല്‍ ഐന്‍): വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനും പുതുക്കുന്നതിനും മറ്റുമുള്ള ഗതാഗതവകുപ്പിണ്റ്റെ കേന്ദ്രം അല്‍ ഐനിലെ സ്വേഹാനില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ ഐന്‍ നഗര ഹൃദയത്തില്‍ നിന്ന്‌ എഴുപത്തി അഞ്ച്‌ കിലോമീറ്ററോളം അകലത്തില്‍ സ്ഥിതി ചെയ്യുന്ന സ്വേഹാനിലെ ജനങ്ങള്‍ക്ക്‌ വലിയ അനുഗ്രഹമായിരിക്കും പുതിയ കേന്ദ്രം.
വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നമ്പര്‍ മാറ്റുന്നതിനും പിഴകള്‍ അടക്കുന്നതിനുമുള്ള സൌകര്യം പുതിയ കേന്ദ്രത്തില്‍ ലഭ്യമാണെന്ന്‌ അബൂദാബി പോലീസ്‌ ലൈസന്‍സിംഗ്‌ വിഭാഗം മേധാവി ലഫ്‌. അലി സാലെഹ്‌ അല്‍ ദാഹിരി വ്യക്തമാക്കി. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നേടുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യവും കേന്ദ്രത്തിലുണ്ടായിരുക്കും. ലേണേഴ്സ്‌ കാര്‍ഡ്‌ പുതുക്കുന്നതിനും, പരീക്ഷാ തിയ്യതികള്‍ പുതുക്കുന്നതിനും ഇവിടെ അവസരമുണ്ടായിരുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

No comments:

Visitors