Thursday, February 4, 2010

അന്താരാഷ്ട്ര വികലാംഗകായിക മേള അല്‍ ഐനില്‍ തുടങ്ങി

അല്‍ ഐന്‍ : അംഗവൈകല്യമുള്ളവര്‍ക്കായുള്ള അന്താരാഷ്ട്ര കായിക മത്സരം അല്‍ ഐനില്‍ ആരംഭിച്ചു. പതിനേഴ്‌ രാഷ്ട്രങ്ങളില്‍ നിന്ന്‌ 110 കായികതാരങ്ങളാണ്‌ നാലാമത്‌ കായിക മേളയില്‍ പങ്കെടുക്കുന്നത്‌. പുരുഷന്‍മാരുടെ പത്ത്‌ കി.മീ വീല്‍ചെയര്‍ ചമ്പ്യണ്‍ഷിപ്പാണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. വിദേശ രാഷ്ട്രങ്ങള്‍ക്ക്‌ പുറമെ യു.എ.ഇ യിലെ അഞ്ച്‌ ക്ളബ്ബുകളില്‍ നിന്നുള്ള കായികതാരങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുന്നു.
അല്‍ ഐന്‍ ക്ളബ്ബ്‌ അംഗവൈകല്യമുള്ളവര്‍ക്കായി നിര്‍മ്മിച്ച പ്രത്യേക സ്റ്റേഡിയത്തിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഇരുപത്‌ ദശലക്ഷം ദിര്‍ഹം ചെലവഴിച്ച്‌ നിര്‍മ്മിച്ച സ്പോര്‍ട്സ്‌ കോം പ്ളക്സില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയിരുക്കുന്നത്‌.
അബൂദാബി കിരീടാവകാശി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായ്ദ്‌ അല്‍ നഹ്‌യാണ്റ്റെ സഹായത്തോടെയാണ്‌ കോമ്പ്ളക്സ്‌ നിര്‍മ്മിച്ചത്‌. ദേശീയ സുരക്ഷാ ഉപാദേഷ്ടാവും അബൂദബി സ്പോര്‍ട്സ്‌ കൌണ്‍സില്ല്‌ ചെയര്‍മാനുമായ ശൈഖ്‌ ഹസ്സാ ബിന്‍ സായ്ദ്‌ അല്‍ നഹ്‌യാണ്റ്റെ രക്ഷാ കര്‍തൃത്വത്തില്‍ നടക്കുന്ന മേള ശനിയാഴ്ച വരെ നീണ്ടു നില്‍ക്കും.

No comments:

Visitors