Tuesday, January 26, 2010

അല്‍ ഐന്‍ ആകാശ വിസ്മയങ്ങള്‍ക്ക്‌ നാളെ തുടക്കം.

അല്‍ ഐന്‍: ഏഴാമത്‌ അല്‍ ഐന്‍ അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടങ്ങള്‍ക്ക്‌ യു.എ.ഇ യുടെ ഉദ്യാന നഗരം ഒരുങ്ങി. നാളെ മുതല്‍ നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക്‌ വിവിധ രാജ്യങ്ങളില്‍ നിന്നും, യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക്‌ വിരുന്നാകും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ മാറ്റുരക്കുന്ന പ്രദര്‍ശനത്തിലും മത്സരത്തിലും, റോയല്‍ ബഹ്‌റൈന്‍ വ്യോമസേന യുടെ അന്താരാഷ്ട്ര അരങ്ങേറ്റവും, മിസ്‌ ഡെമനേര്‍, ഇറ്റലിയുടെ വെഫ്ളി സംഘം തുടങ്ങിയവരുടെ മധ്യ പൂര്‍വ്വേഷ്യയിലെ കന്നിയങ്കവും അല്‍ ഐന്‍ പ്രദര്‍ശനത്തിലാണ്‌.

No comments:

Visitors