Tuesday, January 26, 2010

പഞ്ചസാര വില കുറയുന്നു..

അല്‍ ഐന്‍: കഴിഞ്ഞ മാസങ്ങളിലായി കുതിച്ചു കയറിയ പഞ്ചസാര വിലയില്‍ അല്‍പം കുറവനുഭവപ്പെട്ടത്‌ വിപണിയില്‍ ആശ്വാസമുളവാക്കി.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരിലൊന്നായ ഇന്ത്യയില്‍ ഉല്‍പാദനം കുറഞ്ഞത്‌ വിലക്കയറ്റത്തിനിടയാക്കിരുന്നു.
മോശം കാലാവസ്ഥ പഞ്ചസാര ഉദ്പാദക രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ച ത്‌ വിപണിയില്‍ പഞ്ചസാര വില വര്‍ധിക്കാനിടയാക്കിയെങ്കിലും, കരുതല്‍ ശേഖരം വിപണിയിലറക്കി വില പിടിച്ചു നിറുത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്‌ കാര്യമായ ഫലം കാണിക്കുന്നുണ്ട്‌.
അഭ്യന്തര ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇറക്കുമതി ചുങ്കം ഒഴിവാക്കി സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിച്ചത്‌ വിപണിയില്‍ വില അല്‍പം കുറയാനിടയാക്കിയിട്ടുണ്ട്‌. മൊത്ത വ്യാപാരവിലയിലുണ്ടായ കുറവ്‌ ചെറുകിട വ്യാപാരമേഖലയിലും ചലനങ്ങളുണ്ടാക്കും.
യു.എ.ഇ യില്‍ പഞ്ചസാര വില 50 കിലോക്ക്‌ 90 ല്‍ നിന്ന് 160 ദിര്‍ഹം വരെ ഉയര്‍ന്നത്‌, ഇപ്പോള്‍ അഞ്ച്‌ ദിര്‍ഹത്തോളം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
പഞ്ചസാര വില വര്‍ധിക്കുന്നതിനനുസരിച്ച്‌ മറ്റു ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക നില നില്‍ക്കെയാണ്‌ വിപണിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ഉപഭോക്താക്കള്‍ക്ക്‌ ആശ്വാസമാവുന്നത്‌.

No comments:

Visitors