Thursday, January 21, 2010

അല്‍ ഐന്‍ വസന്തോത്സവം ഇന്ന് മുതല്‍.

അല്‍ ഐന്‍ : അര്‍ധ വാര്‍ഷിക അവധി ആഘോഷമാക്കുന്നതിനായി അല്‍ ഐന്‍ നഗരസഭ സംഘടിപ്പിക്കുന്ന വസന്തോത്സവം ഇന്ന് മുതല്‍ അല്‍ ഐന്‍ പൌരാണിക ഗ്രാമത്തില്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പകരുന്ന വിനോദ പരിപാടികള്‍ ഉത്സവത്തിണ്റ്റെ ഭാഗമായി ജനുവരി 21 മുതല്‍ ഫെബ്രുവരി 13 വരെ വൈകുന്നേരങ്ങളില്‍ അരങ്ങേറും. കലാ സാംസ്കാരിക പരിപാടികള്‍ക്ക്‌ പുറമെ, പൌരാണിക ഗൃഹോപകരണങ്ങള്‍, കാറുകള്‍, വിവിധ തരം ഭക്ഷ്യവസ്തുക്കള്‍, വ്യത്യസ്ത ഈത്തപ്പഴങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുക്കും. ഉച്ചക്ക്‌ 12 മണി മുതല്‍ രാത്രി 12 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനങ്ങളില്‍ വൈകിട്ട്‌ നാല്‌ വരെ കുട്ടികള്‍ക്കും വനിതകള്‍ക്കും ശേഷം പൊതുജനങ്ങള്‍ക്കുമായിരുക്കും പ്രവേശനമുണ്ടാവുക.

No comments:

Visitors