Friday, July 18, 2008

സുപ്രീം കോടതിയുടെ വിലക്ക് : ഇന്ത്യന്‍ അരി വരവിന് വീണ്ടും തടസ്സം.

ജൂലൈ 2, 2008 നു സിറാജില്‍ പ്രസിദ്ധീകരിച്ചത്.
അല്‍-ഐന്‍: ബസ്മതി ഒഴികെയുള്ള അരിയിനങ്ങള്‍ക്ക് ഇന്ത്യാ ഗവര്‍മെന്‍റ്‍റ് ഏര്‍പ്പെടുത്തിയ കയറ്‍റുമതി നിരോധനത്തിനെതിരെ എട്ടോളം അരി കയറ്‍റുമതിക്കാര്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നി് സംപാദിച്ച അനുകൂല വിധി സുപ്രീം കോടതി സ്റ്‍റേ ചെയതത് യു.എ.ഇ വിപണിയില്‍ ഇന്ത്യന്‍ അരി എത്തുന്നതിനുള്ള വഴിയടച്ചു. ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ബസ്മതി ഒഴികെയുള്ള അരികള്‍ക്ക് കയറ്‍റുമതി നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങളുടെ വിദേശ പങ്കാളികളുമായുള്ള കരാര്‍ പാലിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ടാണ് കയറ്‍റുമതിക്കാര്‍ ആന്ധ്രാ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
സര്‍ക്കാറിന്‍റ്‍റെ ഉത്തരവ് അനുസരിച്ച് എല്ലാ വിധത്തിലുള്ള കയറ്‍റുമതിയും നിറുത്തിവെക്കാനും കോടതി ഉത്തരവിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന 38 അന്യായങ്ങളും സുപ്രീംകോടതിയിലേക്ക് മാറ്‍റാന്‍ ജസ്റ്‍റിസുമാരായ അല്‍തമാസ് കബിര്‍, ജി.എസ്.സംഗ്വി എന്നിവര്‍ ഉത്തരവിട്ടു.
രൂക്ഷമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനായി കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യാ ഗവണ്‍മേന്‍റ്‍റ് മുതിരുന്നതായാണ് സൂചന. നിരോധന പരിധിയില്‍ വരുന്ന ചില അരികള്‍ കുറുക്കു വഴികളൂടെ ഏതാനും സ്ഥാപനങ്ങള്‍ യു.എ.ഇ.യില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. വിദേശ മാര്‍ക്കറ്‍റുകളില്‍ പരിശോധകരെ വിട്ട് അരിയുടെയും അരിയുല്‍പന്നങ്ങളുടെയും കയറ്‍റുമതി സ്രോതസ്സ് കണ്ടുപിടിക്കാനും അത്തരം കയറ്‍റുമതിക്കാരുടെ ലൈസന്‍സ് നിര്‍ത്തലാക്കാനുമുള്ള നടപടി സ്വീകരിക്കന്‍ ഇന്ത്യ ഗവണ്‍മേന്‍റ്‍റ് തയ്യാറെടുക്കുന്നതായി വിവരമുണ്ട്.
മാസങ്ങളായി നിരോധനം നിലനില്‍ക്കുന്നുവെങ്കിലും, ചില വിതരണക്കാരില്‍ ഇപ്പോഴും അരി സ്റ്‍റോക്കുണ്ട്. വിപണിയിലെ വന്‍ക്ഷാമം മുതലെടുത്തു ഇവര്‍ കൊള്ള ലാഭമുണ്ടാക്കുകയാണെന്ന് ചില്ലറ വ്യാപരികള്‍ ആരോപിക്കുന്നു. ദിനേനയെന്നോണമാണ് വിതരണക്കാര്‍ വില കൂട്ടിപ്പറയുന്നത്. നിലവാരം കുറഞ്ഞ അരിയില്‍ നിറം ചേര്‍ത്ത് മട്ട അരിയായി വില്‍പന നടത്തുന്നതായി "സിറാജ്" റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മട്ട അരി വന്‍ വില കൊടുത്ത് വാങ്ങി ഉപയോഗിച്ച പലരും ഈ അനുഭവം പങ്കുവെക്കുന്നുണ്ട്.
വിയറ്‍റ്നാം, തായ്ലാന്‍റ്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍വിള തന്നെയുണ്ടായെങ്കിലും, ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചതോടെ വില കുതിച്ചുയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

No comments:

Visitors