Wednesday, July 2, 2008

അല്‍ ഐന്‍ സനാഇയ്യയില്‍ വന്‍ അഗ്നിബാധ

അല്‍ ഐന്‍: വ്യവസായ നഗരമായ സനാഇയ്യയില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹം വിലയുടെ വസ്തുക്കള്‍ കത്തി നശിച്ചു. ആളപായമില്ല.
സനാഇയ്യയി ലെ ആറാം ഗല്ലിയിലെ യു‌നുസ് ട്രേടിങ്ങില്‍ നിന്നാണ് ഉച്ചക്ക് രണ്ടോടെ തീ സമീപത്തെ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നത്. ബംഗ്ലാദേശ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച സ്ഥാപനങ്ങളിലധികവും.

പോലീസും അഗ്നിശമന സേനാംഗങ്ങളും രാത്രി വൈകിയും തീയണക്കാന്‍ ശ്രമിച്ചു വരികയാണ്‌. ജീവനക്കാര്‍ ഉച്ച വിശ്രമത്തിന് പോയ സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കത്തിയ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങലായിരുന്നതിനാല്‍ തീ ആളി പടര്‍ന്നുവെന്ന് ദൃക് സാസ്ക്ഷികള്‍ പറഞ്ഞു.

അന്തരീക്ഷത്തില്‍ കറുത്ത പുക ഉയര്‍ന്നത് പരിസരവാസികളെ ഭീതിയിലാക്കി.

1 comment:

anvari said...

ചൂട് സര്‍വ്വകാല റെക്കോറ്‍ഡിലെത്തിയിരിക്കുന്ന ഈ സമയത്ത് പണിസ്ഥലങ്ങളും താമസസ്ഥലവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

Visitors