Wednesday, July 2, 2008

അല്‍ ഐന്‍ നഗരസഭാ ജീവനക്കാര്‍ക്ക് പുതിയ പ്രവര്‍ത്തന സമയം.

അല്‍-ഐന്‍ : നഗരസഭ ജീവനക്കാര്‍ക്ക് പരിഷ്കരിച്ച പ്രവൃത്തിസമയം നിലവില്‍ വന്നു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണിവരെയുള്ള നഗരസഭയുടെ പ്രവൃത്തി സമയത്തില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സൌകര്യത്തിനനുസരിച്ച് എട്ട് മണിക്കൂറ്‍ കണക്കാക്കി ജോലിയെടുക്കാം.
രാവിലെ 7 മുതല്‍ 8 വരെയുളള സമയം ജോലിയാരംഭിച്ച് വൈകിട്ട് മൂന്നു മുതല്‍ നാലുവരെ എട്ട് മണിക്കൂറ്‍ പൂര്‍ത്തിയാകുന്ന വിധത്തില്‍ സമയം ക്രമീകരിക്കണം. നഗരസഭ കാര്യാലയത്തിലെ ഉപഭോക്തൃ സേവന വിഭാഗമൊഴികെ മറ്‍റെല്ലാ വിഭാഗങ്ങളിലും ഇന്നു മുതല്‍ ഇത് നിലവില്‍ വരും.
ജീവനക്കാര്‍ക്കിടയില്‍ നഗരസഭ നടത്തിയ അഭിപ്രായ സര്‍വ്വേക്ക് ശേഷമാണ് പുതിയ ക്രമീകരണം. മൂന്ന് ദിവസമായി നടത്തിയ സര്‍വ്വേയില്‍ 85 ശതമാനം പേരും പുതിയ സമയക്രമത്തെ അനുകൂലിച്ചു.
അല്‍-ഐനില്‍ വര്‍ധിച്ചുവരുന്ന ഗതാഗത തടസ്സം മൂലം ജോലിക്കാര്‍ക്ക് സമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുന്നില്ല. പുതിയ ജോലി സമയം ഇതിന് പരിഹാരമാവുമെന്നും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

No comments:

Visitors