അല്‍-ഐന്‍: അല്‍-ഐന്‍ നഗരസഭയുടെ ജലസേചനപദ്ധതികള്‍ നടപ്പിലാക്കാനുള്ള കരാര്‍ ഹില്‍ ഇന്‍റര്‍നാഷണലിന് ലഭിച്ചു. 600 ദശലക്ഷം ദിര്‍ഹം മുതല്‍ മുടക്കുള്ള പദ്ധതികള്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള കരാറിനാണ് അല്‍ ഐന്‍ നഗരസഭ ജനറല്‍ മാനേജര്‍ അവാദ് ഖലിഫ ബിന്‍ ഹസൂം അല്‍ ദര്‍മകിയുടെയും, ഹില്‍ ഇന്‍റര്‍നാഷണല്‍ സീനിയര്‍ വൈസ്പ്രസിഡണ്ട് മുഹമ്മദ് അല്‍-റൈസിന്‍റെയും സാന്നിധ്യത്തില്‍ ഒപ്പു വെക്കപ്പെട്ടത്.
നിലവിലുള്ള ജലസേചന സംവിധാനം പുനക്രമീകരിച്ച്, അല്‍-ഐന്‍ നഗരത്തെ 18 സോണുകളായും നഗരത്തിനു പുറത്ത് 11 സോണുകളായും തിരിച്ച് ഓരോ സോണിലും ഒരു ദിവസത്തെ വെള്ളം ശേഖരിക്കാനുള്ള ജലസംഭരണികളും അതിനുള്ള സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള ജലവിതരണത്തിന് തടസ്സം നേരിടാത്തവിധം, ചെറിയ സംഭരണികള്‍ നീക്കം ചെയ്യുകയും, 21 പുതിയ വലിയ ജലസംഭരണികളടക്കം 30 സംഭരണികള്‍ അല്‍-ഐനില്‍ ജലസേചനത്തിന് സജ്ജമാക്കുകയും ചെയ്യും.
2020 വരെ കാലാവധി കണക്കാക്കുന്ന ജലസേചന പദ്ധതിയുടെ നിര്‍മ്മാണം 2009 ജനുവരിയില്‍ തുടങ്ങി 2013 ജനുവരിയില്‍ പൂര്‍ത്തിയാവുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Thursday, February 7, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment