അവശ്യ സാധനങ്ങളുടെ വിലക്കയറ്‍റം ഏറ്‍റവും കൂടുതല്‍ അനുഭവപ്പെട്ട വര്‍ഷമാണ് 2007. വിവിധ ഭക്ഷ്യവസ്തുക്കള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ കഴിഞ്ഞവര്‍ഷം വില കയറി. ഡോളറിന്‍റെ വിലയിടിച്ചിലും, പെട്രോളിയം ഉല്‍പന്നങ്ങളുടെ കനത്ത വിലയും ഉപഭോക്താക്കളുടെ കൈ പൊള്ളിച്ചു
തായ്‌ലാന്റില്‍ നിന്നുള്ള പുഴുക്കലരിക്ക് 21 മുതല്‍ 25 ശതമാനം വരെ വില കൂടിയപ്പോള്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ബസ്മതി അരികള്‍ക്ക് 25 മുതല്‍ 30 ശതമാനം വരെയാണ് വില ഉയര്ന്നത്. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്‍റുമതിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മലയാളികളുടെ പാലക്കാടന്‍ മട്ടയുടെ വിലയേയും ബാധിച്ചു. പലവിധ ബ്രാന്‍ഡുകളിലായി യു.എ.ഇയില്‍ മട്ട അരി ലഭ്യമായിരുന്നുവെങ്കിലും, 25 ശതമാനത്തോളമാണ് വില കൂടിയത്. കൂടാതെ പാക്കറ്‍റിലും മറ്‍റും വരുന്ന അരിയുല്‍പന്നങ്ങളുടെ വിലയെയും അത്ര തന്നെ ബാധിച്ചു
പയറുകള്‍ക്കും പരിപ്പുകള്‍ക്കും ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിരുന്ന കയറ്‍റുമതി നിരോധം, 40 ശതമാനത്തോളമാണ് വില കയറാന്‍ ഇടയാക്കിയത്. മ്യാന്‍മറില്‍ നിന്നും മറ്‍റുമുള്ള പയറുല്‍പന്നങ്ങളുടെ ഇറക്കുമതി യു.എ.ഇ യില്‍ വര്‍ധിക്കാന്‍ ഇതിടയാക്കിയെങ്കിലും താരതമ്യേന ഗുണ നിലവാരം കുറഞ്ഞ ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വന്നു.
ഇതോടൊപ്പം തന്നെ, പാക്കറ്‍റില്‍ വരുന്നതും അല്ലാത്തതുമായ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും, കറിപൊടികള്‍ക്കും കഴിഞ്ഞ വര്‍ഷം വിലക്കയറ്‍റം അനുഭവപ്പെട്ടു.
കഴിഞ്ഞ വര്‍ഷം പാല്‍പൊടിക്കുണ്ടായത് വന്‍ വിലക്കയറ്‍റമാണ്. 25 മുതല്‍ 40 ശതമാനം വരെയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ബ്രാന്‍റഡും അല്ലാത്തതുമായ എല്ലാ പാല്‍പൊടികള്‍ക്കും ഏകദേശം ഒരേ വിലയാണ് ഈടാക്കുന്നത്. ക്ഷീരോല്‍പന്നങ്ങള്‍ പ്രധാനമായും വരുന്ന രാജ്യങ്ങളായ ന്യൂസിലാന്‍റ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയും മറ്‍റുമാണ് പാലിന്‍റെയും പാലുല്‍പന്നങ്ങളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടാവാന്‍ കാരണമെന്ന് ഇറക്കുമതിക്കാര്‍ പറയുന്നു.
ധാന്യപ്പൊടികള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയാണ് വിലക്കയറ്‍റമുണ്ടായത്. എന്നാല്‍ ഇത് വടക്കന്‍ എമിറേറ്‍റുകളില്‍ 40ശതമാനത്തോളമാണ്. ഇന്ത്യയില്‍ നിന്നുള്ള ധാന്യപ്പൊടികളുടെ ഇറക്കുമതി ഇപ്പോള്‍ നിന്ന മട്ടാണ്. അതിനാല്‍ തെ വരും ദിവസങ്ങളില്‍ വന്‍ വിലക്കയറ്‍റം ധാന്യപ്പൊടികള്‍ക്ക് അനുഭവപ്പെട്ടെക്കാം.
ഭക്ഷ്യ എണ്ണകള്‍ക്കും അഭൂതപൂര്‍വ്വമായ വിലക്കയറ്‍റമാണ് അനുഭവപ്പെട്ടത്. സണ്‍ ഫ്ലവര്‍ ഓയിലുകള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ വില ഉയര്ന്നപ്പോള്‍ കോണ്‍ ഓയിലിന് 20 മുതല്‍ മുപ്പത് ശതമാനവും പാം ഓയിലിന് 40 ശതമാനം വരെയുമാണ് വിലക്കയറ്‍റമുണ്ടായത്. കോണും മറ്‍റും വന്‍തോതില്‍ ജൈവ ഇന്ധനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണത്രേ ഇങ്ങനെ വില കൂടാന്‍ കാരണം. പ്രധാന കോണ്‍ ഉല്‍പാദകരായ യു.എസിന്‍റെയും, അര്‍ജന്‍റീനയുടെയും ഭൂരിഭാഗം വിളവും ബയോഡീസല്‍ ഉല്‍പാദിപ്പിക്കാനാണത്രേ ഉപയോഗിക്കുന്നത് . ലോകത്തിലെ കോണ്‍ ഉല്‍പാദനത്തിന്‍റെ 90 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണെന്നുള്ളത് പ്രശ്നത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു.
പ്രധാന പാം ഓയില്‍ ഉല്‍പാദകരായ മലേഷ്യയില്‍ ഉണ്ടായ വരള്‍ച്ചയും കൃഷി നാശവുമാണ് പാം ഓയിലിന്‍റെ വിലക്കയറ്‍റത്തിന് കാരണമായത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ വിളവ് ലഭിച്ചെങ്കിലും, വിപണിയിലെ ഭക്ഷ്യ എണ്ണകളുടെ ദൌര്‍ലഭ്യം വില കുറയാന്‍ ഇടയാക്കിയില്ല. ധാന്യപ്പൊടികളും, പാല്‍പ്പൊടിയും ഭക്ഷ്യ എണ്ണയുമാണ് ബേക്കറി ഉല്‍പന്നങ്ങളുടെ പ്രധാന ഘടകങ്ങളെന്നതിനാല്‍, ബേക്കറി ഉല്‍പന്നങ്ങള്‍ക്കും 30 ശതമാനത്തോളം വിലക്കയറ്‍റം ഉണ്ടായി. ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കും മാംസ ഉല്‍പന്നങ്ങള്‍ക്കും 20 ശതമാനത്തോളം വില ഉയര്‍ന്നിട്ടുണ്ട്, 2007 ല്‍. ഫ്രഷ് ചിക്കനും, പാലിനും പാലുല്‍പന്നങ്ങള്‍ക്കും വില കൂടിയിരുക്കുന്നു. പക്ഷിപ്പനി മൂലവും മറ്‍റും, മുട്ടയുടെ വരവ് യു.എ.ഇയില്‍ നിലച്ചത്, വിപണിയില്‍ മുട്ടക്ഷാമമുണ്ടാക്കിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വന്‍ വിലയാണ് ചിലയിടങ്ങളില്‍ മുട്ടയ്ക്ക് ഈടാക്കിയിരുത്. മുട്ടക്ക് ക്ഷാമമുണ്ടെങ്കിലും, വില വര്‍ധിപ്പിച്ചില്ലൊണ് അല്‍-ഐന്‍ പൌള്‍ട്രി ഫാം അധികൃതര്‍ 'സിറാജി'നോട് പറഞ്ഞത്. എന്നാല്‍ ചില ഉല്‍പാദകര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ചില്ലറ വില്‍പനക്കാര്‍ പറയുന്നു.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം വിലക്കയറ്‍റം ഉയര്‍ന്നു. കിലോക്ക് ഒരു ദിര്‍ഹത്തിനും മറ്‍റും ലഭ്യമായിരു ഉള്ളിയും തക്കാളിയും ഇന്ന് 2.25 ദിര്‍ഹവും3.50 ദിര്‍ഹവും നല്‍കേണ്ടി വരുന്നു. ഇടക്ക് ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് നിലച്ചത് യു.എ.ഇ യില്‍ വില 4 ദിര്‍ഹം വരെ ആവാന്‍ ഇടയാക്കി. എന്നാല്‍ ഇന്ത്യയില്‍ ഉള്ളിയുടെ ഉല്‍പാദനം വര്‍ധിക്കുകയും വില കുറയുകയും ചെയ്തെങ്കിലും യു.എ.ഇയില്‍ ഇത് ഫലം ചെയ്തില്ല എന്നതില്‍ ഉപഭോക്താക്കള്‍ നിരാശരാണ്.
എന്നാല്‍ പഞ്ചസാരക്ക് 20ശതമാനത്തോളം വില കുറഞ്ഞുവെന്നത് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ആകെ ആശ്വാസം. യു.എ.ഇ യില്‍ ജര്‍മ്മനിയില്‍ നിന്നും, മറ്‍റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന പഞ്ചസാരയുടെ വില യൂറോടെയും ഡോളറിന്‍റെയും മൂല്യത്തിലുണ്ടായ വ്യത്യാസം മൂലം കൂടിയപ്പോള്‍ ഇറക്കുമതിക്കാര്‍, ബ്രസീല്‍, ഇന്ത്യ, തായ്‌ലാലാന്റ് എന്നിവടങ്ങളില്‍ നിന്ന് പഞ്ചസാര കൊണ്ടു വന്നത് വില കുറയാന്‍ ഇടയാക്കി.
വിവിധയിനത്തിലുള്ള ചെലവുകള്‍ കൂടിയതിന് പുറമെ ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. കൂടിയ വില കൊടുത്തിട്ടും സാധനങ്ങള്‍ വില്‍ക്കാന്‍ ലഭിക്കുന്നില്ലൊണ് ചില്ലറ വില്‍പനക്കാരുടെ പരാതി. അമിത ചെലവ് മൂലം ചെറുകിട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍മാറുംപോള്‍ വന്‍കിടക്കാര്‍ അവസരം ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. മൊത്തവിതരണക്കാരുടെയിടയില്‍ മത്സരം കുറഞ്ഞതും, പലരും സംഘടന രൂപീകരിച്ച് വില ഏകീകരിച്ചതും വില കുറയുന്നത് തടയുന്നുണ്ട്. വിപണിയിലെ അനാരോഗ്യകരമായ മത്സരം തടയാന്‍ രൂപീകരിച്ച അസോസിയേഷനുകള്‍ ഇപ്പോള്‍, വില ഉയര്‍ത്താനുള്ള കൂട്ടായ്മയായതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
യു.എ.ഇ ഗവണ്‍മെന്‍റും, സാംപത്തിക വിഭാഗവും വിലക്കയറ്‍റം നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും ഫലപ്രദമാവുന്നില്ലെതാണ് സത്യം. എന്നാല്‍ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി, കുറ്‍റക്കാര്‍ക്ക് വന്‍പിഴ ചുമത്തുന്നുണ്ട്. പ്രധാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശംപള വര്‍ധനവ് മുതലെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
Thursday, January 3, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment