വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അവശ്യസാധങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു വന്നതോടെ യു.എ.ഇയില്‍ സാധനങ്ങളുടെ വില വീണ്ടും ഉയരുന്നു. വ്യാപകമായി ഉപയോഗിക്കുന്ന തായ്ലാന്‍റ്‍ പുഴുക്കലരിയുടെ ഇറക്കുമതി കുറഞ്ഞത് ഇതിന്‍റ്‍റെ വില ഇരട്ടിയോളമായി ഉയരാന്‍ കാരണമായി.
പയറുവര്‍ഗ്ഗങ്ങളും പരിപ്പുകളുടെയും കയറ്‍റുമതിയില്‍ ഇന്ത്യയിലും മ്യാന്‍മറിലുമുള്ള നിയന്ത്രണങ്ങളും, കൃഷി നാശവും മുഖ്യമായും ബാധിക്കുന്നത് യു എ ഇ, സഊദി, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിപ്പാടങ്ങളില്‍ മഴ മൂലമുണ്ടണ്ടായ കൃഷിനാശം ഗള്‍ഫ് വിപണിയെ ബാധിക്കും. അഭ്യന്തര ഉപഭോഗത്തിന്‍ ആവശ്യമായ സവാള പോലും ഇന്ത്യിയല്‍ ഇപ്പോള്‍ ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഉള്ളിക്ക് അടുത്ത വര്‍ഷം ജനുവരിവരെയെങ്കിലും ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രധാന കോണ്‍ ഉല്‍പാദന രാഷ്ട്രങ്ങളായ അമേരിക്ക, ജൈവ ഇന്ധന ഉല്‍പാദനത്തിനായി ഭൂരിഭാഗം കോണും മാറ്‍റിവെക്കുന്നതിനാല്‍, ഭക്ഷ്യ എണ്ണകളുടെ വില വീണ്ടും ഉയരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷാവസാനം ആരംഭിച്ച ഭക്ഷ്യ എണ്ണകളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വിലവര്‍ദ്ധനവ് തുടരുകയാണ് .
ഈ വര്‍ഷമാദ്യം ഉല്‍പാദനത്തിലണ്ടായ കുറവ് മൂലം പാം ഓയിലിനുണ്ടായ വിലക്കയറ്‍റം ഇപ്പോഴും തുടരുന്നു. എന്നാല്‍, മലേഷ്യയില്‍ ഉല്‍പാദനം വര്‍ദ്ധിച്ചത് ഒക്ടോബര്‍ മുതല്‍ പാം ഓയിലിന്‍റെ വില കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ കൂടിയ വിലക്ക് ഇറക്കുമതി ചെയത ഉല്‍പന്നങ്ങള്‍ വിറ്‍റുതീരാതെ ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഫലം പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.
യു.എ.ഇ വിപണിയില്‍ ജര്‍മ്മന്‍ പഞ്ചസാരക്കുണ്ടായിരുന്ന കുത്തക തകര്‍ന്നത് കഴിഞ്ഞ ഒരു വര്‍ഷമായി, പഞ്ചസാരയുടെ വിലക്കയറ്‍റം ഒരു പരിധി വരെ നിയന്ത്രണ വിധേയമാകാന്‍ കാരണമായിട്ടുണ്ട്. യൂറോ യുടെ മൂല്യം വര്‍ധിച്ചത് മൂലം ഇറക്കുമതിക്കാര്‍ തായ്ലാന്‍റ്, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തയ്യാറായതാണ് ഇതിന് കാരണം.
യു.എ.ഇ വാണിജ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശം കാരണം നിയന്ത്രണ വിധേയമായ വിലക്കയറ്‍റം, പെരുന്നാളിന് ശേഷം വീണ്ടും വര്‍ധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.
2 comments:
താങ്കളുടെ പോസ്റ്റ് ഫയര്‍ഫോക്സില്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ലെഫ്റ്റ് അലൈന്‍ ചെയ്താല്‍ നന്നായിരുന്നു.
പ്രിയ സുഹൃത്തെ മെയിലുകള് അയക്കുന്നത് മലയാളത്തില്‍ അയക്കുക. എന്റെ ഈ ലേഖനം നിങ്ങള്ക്കും പ്രസിദ്ധീകരിക്കാം.
Post a Comment