Wednesday, January 9, 2008

ഉല്‍പാദനക്കമ്മി, പഞ്ചസാരക്ക് വില കൂടും.

പഞ്ചസാര ഉല്‍പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ കണക്കാക്കിയത്ര ഉല്‍പാദനം നടക്കാത്തതിനാല്‍ 3 മുതല്‍ 5 ശതമാനം വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഉല്‍പാദനത്തിലുണ്ടായ വന്‍ വര്‍ദ്ധനവ് ലോക വിപണിയില്‍ പഞ്ചസാരക്ക് കാര്യമായ വിലക്കുറവിനിടയാക്കിയിരുന്നു. എന്നാല്‍ 2008ല്‍ 32-33 മില്ല്യണ്‍ ടണ്‍ ഉല്‍പാദനം പ്രതീക്ഷിച്ചിരുന്നതില്‍ 28-29 മില്ല്യണ്‍ ടണ്‍ മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ കരിംപിന്‍ പാടങ്ങളെ സാരമായി ബാധിച്ചെങ്കില്‍, ഉത്തര്‍പ്രദേശില്‍ കരിംപിന്‍ കര്‍ഷകരും വ്യാപാരികളും തമ്മില്‍ വിലയിലുള്ള തര്‍ക്കവും പഞ്ചസാരയ്ക്ക് ആവശ്യം വര്‍ധിപ്പിച്ചു. കൂടാതെ, ഇന്ത്യന്‍ കര്‍ഷകരില്‍ പൊതുവില്‍ കാണപ്പെടുന്ന, വില കുറയുംപോള്‍ കൃഷിയില്‍ നിന്ന് പിന്‍മാറുന്ന പ്രവണതയും ഉല്‍പാദനത്തില്‍ കുറവ് വരാന്‍ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. 10-12 വരെ മാസമെടുക്കും കരിംപിന്‍ പാടത്ത് നിന്ന് വിളവെടുക്കാന്‍. ടണിന് 300 ഡോളര്‍ വരെ ആഗോള വിപണിയില്‍ പഞ്ചസാരക്ക് വിലയുണ്ട്. ഇന്ത്യന്‍ പഞ്ചസാരയുടെ ഉല്‍പാദനത്തിലുണ്ടാകു ചാഞ്ചാട്ടങ്ങള്‍ ഗള്‍ഫ് വിപണിയേയും ബാധിക്കും.

No comments:

Visitors