
അല്‍ ഐന്‍ : ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നത് സാധാരണക്കാരെയും, ബേക്കറി ഉല്പാദകരേയും ബുദ്ധിമുട്ടിലാക്കുന്നു. പാല്‍പ്പൊടിക്കും ഭക്ഷ്യ എണ്ണക്കും പുറകെ ധാന്യപ്പൊടികളുടെ വില കൂടി വര്‍ദ്ധിച്ചതോടെ ബേക്കറി ഉടമകള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്
പാം ഓയിലിന്റ്റെ വില ഈ വര്‍ഷമാദ്യം 23.50 ആയിരുന്നത് ഇപ്പോള്‍ 35 ദിര്‍ഹമായി ഉയര്‍ന്നിരിക്കുകയാണ്. ഇത് 40 ദിര്‍ഹം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്.
ആട്ടയുടെയും മൈദയുടെയും വില 50കിലോ ചാക്കിന് 60 ദിര്‍ഹമില്‍ നിന്ന് 83 ആയും വര്‍ധിച്ചു. പാല്‍പ്പൊടിയുടെ വിലയും ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ടാണ് വില ഇത്രയധികം വര്‍ദ്ധിച്ചത്.
ബസ്മതി അരിയുടെ വിലക്കയറ്റം പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും, വിതരണക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ ഉപഭോകതാക്കള്‍ക്കും സര്‍ക്കാറിനും കഴിഞ്ഞില്ല. ഭക്ഷ്യ വസ്തുക്കളോടൊപ്പം ഭക്ഷ്യേതര വസ്തുക്കള്‍ക്കും വില വര്‍ധിച്ചത് ബേക്കറി ഉല്പാദന രംഗം പ്രതിസന്ധിയിലാക്കിരുക്കുകയാണ്.
അധികൃതരുടെ ശക്തമായ നിര്‍ദ്ദേശം കാരണം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും കഴിയുന്നില്ല. ഗുണനിലവാരം കുറഞ്ഞ് വസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും ആരോപണമുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം, ഉല്പന്നങ്ങള്ക്ക് വില കൂട്ടാന്‍ അനുവദിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.
അധികൃതരുടെ ശക്തമായ നിര്‍ദ്ദേശം കാരണം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും കഴിയുന്നില്ല. ഗുണനിലവാരം കുറഞ്ഞ് വസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും ആരോപണമുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം, ഉല്പന്നങ്ങള്ക്ക് വില കൂട്ടാന്‍ അനുവദിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.
3 comments:
കര്‍ഷകനു ഇതില്‍ നിന്ന് ഒന്നും കിട്ടുന്നില്ല. കൂടിയ ഏരിയാ:
ട്രാന്‍സ്പോര്‍ട്ടിഗ്.
പ്രോസസ്സിംഗ്.
കൂലികള്‍.
ഇടനിലക്കാര്‍..
പാവം കര്ഷകന് ഇപ്പോഴും ഇരുവശവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നു...
if would like to see more, please visit
http://mukkuvan.blogspot.com/2007/07/blog-post.html
അതാണ് സത്യം. സര്‍ക്കാറുകള്‍ ശ്രമിച്ചാല്‍ കര്ഷകന് ആശ്വാസം ലഭിക്കും, ആരു ശ്രമിക്കും. കര്‍ഷക സംഘങ്ങള്‍ വളരണം, മധ്യവര്‍ത്തികള്‍ ഇല്ലാതാവണം. കര്ഷകന് വിളകള്‍ക്ക് കിട്ടിയ വില പ്രസിദ്ധീകരിക്കാന്‍ സംവിധാനം വേണം, അതിന് മാധ്യമങ്ങള്‍ ഇടം നല്‍കുമോ, എന്നാല്‍ ഉപഭോക്താവിന് കൊള്ള ലാഭമെടുക്കുന്നവനെ ചോദ്യം ചെയ്യാം. എന്റ്റെ പഴമനസ്സില് ഉണര്‍ന്നത്
ഉപഭോക്താവിന് കൊള്ള ലാഭമെടുക്കുന്നവനെ ചോദ്യം ചെയ്യാം..
ഇത് നടപ്പിലാവില്ലാ അന്‍വരി. ഒരു കിലോ കായ(വാഴക്കായ) വില്ക്കുന്വോള് കര്‍ഷകനു 10രൂപ കിട്ടും. ഉപഭോക്താവ് വാങ്ങിക്കാന്‍ ചെല്ലുന്വോള്‍ വില 20 ആയി മാറി. എന്നു പറഞ്ഞാല്‍ ഉണ്ടാക്കുന്നതിന്റെ ഇരട്ടി കാശ് ഇടനിലക്കാരനു?
Post a Comment