
ദുബായ് സര്‍ക്കാറിന്‍റെ ഫലപ്രദമായ ഇടപെടലുകള്‍ "സിനാറ" ബസ്മതി അരിയുടെ വിലക്കയറ്‍റം ഒഴിവാക്കാന്‍ കാരണമായി. വിപണിയിലെ ക്ഷാമം, ഒരു പരിധി വരെ വന്‍ വിലക്കയറ്‍റത്തിനിടയാക്കിയെങ്കിലും വീണ്ടും പഴയ വിലയിലേക്ക് എത്തിച്ചേര്‍ന്നു. പാലിനും, പാലുല്‍പന്നങ്ങള്‍ക്കും അടുത്ത മാസം മുതല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ നീക്കത്തിന് സര്‍ക്കാറിന്‍റെയും ഉപഭോക്ത്ര സമിതിയുടെയും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ഡയറി അസോസിയേഷന്‍റെ നീക്കത്തെ തടയിടാനും, വിലക്കയറ്‍റം കുറച്ച് കാലത്തേക്കെങ്കിലും മാറ്‍റി വെക്കാനും സാധ്യതയുണ്ട്.
No comments:
Post a Comment