Monday, January 28, 2008

കെനിയയില്‍ കലാപമൊടുങ്ങുന്നില്ല; ഭീതിയോടെ മാര്‍ട്ടിന്‍ അല്‍ ഐനില്‍

അല്‍-ഐന്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കെനിയയില്‍ ഇനിയും അറുതിയായില്ല. പ്രവാസികളായ കെനിയക്കാര്‍ ഭയപ്പാടുകളോടെയാണിതിനെ കാണുന്നത്.
അല്‍-ഐനില്‍, ഒരു ബഹുരാഷ്ട്ര കംപനിയില്‍ ജോലി ചെയ്യു മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
അധികാരത്തിനും, ഗോത്ര വൈരം തീര്‍ക്കാനുമാണ് കലാപം നടക്കുന്നതെന്ന് മാര്‍ട്ടിന്‍ പറയുന്നു. ഇപ്പോഴത്തെ പ്രസിഡണ്ടും പാര്‍ട്ടി ഓഫ് നാഷണല്‍ യൂണിറ്‍റി നേതാവുമായ എമിലോ കിബാകിയുടെയും പ്രതിപക്ഷനേതാവ്, ഓറഞ്ച് ഡെമോക്രാറ്‍റിക് പാര്‍ട്ടിയുടെ റൈല ഒഡിംഗയുടെയും അനുയായികള്‍ തമ്മിലാണ് കലാപം നടക്കുന്നത്. പ്രസിഡണ്ട് കിബാകി തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തി എന്നാരോപിച്ചാണ് ഒഡിംഗയും കൂട്ടരും പ്രക്ഷോഭത്തിനിറങ്ങിയത്. കെനിയയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഒഡിംഗക്കാണ് സ്വാധീനം. എന്നാല്‍, മധ്യകെനിയയിലും കിഴക്കന്‍ പ്രവിശ്യകളിലും കിബക്കിയ്ക്ക് കൂടുതല്‍ പിന്തുണയുണ്ട്.
പരംപരാഗത ശത്രുക്കളാണ് പ്രതിപക്ഷ നേതാവ് ഒഡിംഗ അംഗമായ ലുയോ ഗോത്രവും, പ്രസിഡണ്ട് കിബാകി അംഗമായ കികുയു ഗോത്രവും. 1963ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം കെനിയയുടെ ഭൂരിഭാഗംവും നിയന്ത്രിക്കുന്നത് കികുയു ഗോത്രമാണ്.
ഏകദേശം ആയിരത്തോളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന് മാര്‍ട്ടിന്‍ പറയുന്നു. മരം മുറിക്കാനും, കശാപ്പിനും ഉപയോഗിക്കുന്ന വെട്ടുകത്തികളും, കംപിപ്പാരകളും മറ്‍റുമുപയോഗിച്ചാണ് അക്രമികള്‍ ജനങ്ങളെ അക്രമിച്ചത്. അനേകം കടകളും വ്യാപാരസ്ഥാപനങ്ങളും ഇതിന്‍റെ മറവില്‍ കൊള്ളയടിക്കപ്പെട്ടു. ഈ അക്രമം അവസാനിച്ചാലും, ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത നിലനില്‍ക്കുമെന്ന് സാധാരണ ജനങ്ങള്‍ ഭയക്കുന്നു. അക്രമത്തെ തടയാന്‍ പോലീസ് നടത്തിയ വെടിവെപ്പിലും അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രസിഡണ്ട് കിബകിക്ക് 4.58ദശലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 4.35ദശലക്ഷം വോട്ടുകളാണ് ഒഡിംഗക്ക് നേടാനായത്.
കഴിഞ്ഞ കാലയളവിലെ കിബക്കിയുടെ ഭരണത്തിലാണ് കെനിയക്ക് കൂടുതല്‍ പുരോഗതി ലഭിക്കാനായതെന്ന് മാര്‍ട്ടിന്‍ പറയുന്നു. പ്രൈമറി വിദ്യാഭ്യാസത്തോടൊപ്പം, സെക്കണ്ടറി വിദ്യാഭാസവും സൌജന്യമാക്കി. കുണ്ടുകുഴികള്‍ നിറഞ്ഞ റോഡുകള്‍ നാക്കിയതും, എയര്‍പോട്ടു വികസിപ്പിച്ചതും പ്രസിഡണ്ട് കിബക്കിയാണൊണ് മാര്‍ട്ടിന്‍ പറയുന്നു.
കിബക്കിയുടെ ശക്തി കേന്ദ്രത്തിലാണ് മാര്‍ട്ടിന്‍റെ കുടുംബം താമസിക്കുന്നതിനാല്‍, ഒഡിംഗക്ക് ഭരണം ലഭിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് പീഡനമനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഭയക്കുന്നു. എന്തൊക്കെയായാലും, നാട്ടില്‍ സമാധാനവും പുരോഗതിയും വരണമൊണ് ഏതൊരു പ്രവാസിയെപ്പോലെയും തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

ബഷീർ said...

സിറാജിന്റെ പൂര്‍ണ്ണരൂപം നെറ്റില്‍ ദരിശിക്കാന്‍ കഴിയുന്ന നാള്‍ സംജാതമാകില്ലേ ?

Visitors